കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 54 ഒഴിവുകള്‍. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി, ഫ്ലീറ്റ് മാനേജര്‍- മെയിന്റനന്‍സ്, മാനേജര്‍ ഫിനാന്‍സ്, കണ്‍സള്‍ട്ടന്റ്- സിവില്‍ എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ക്ക് നവംബര്‍ 20-വരെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmrl.co.in അല്ലെങ്കില്‍ www.watermetro.co.in വഴി അപേക്ഷിക്കാം. വിവിധ തസ്തികകളും യോഗ്യതയും ബോട്ട് ഓപ്പറേഷന്‍ ട്രെയിനി വിഭാഗത്തില്‍ 50 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 60% മാര്‍ക്കോടെ ഐടിഐ (ഫിറ്റര്‍/ ഇലക്ട്രിഷ്യന്‍/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസല്‍ …
Read More »ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു
എടപ്പാൾ : ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്. മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Read More »വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സെനറ്റ് യോഗത്തിൽ സിപിഎം-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സിപിഎം-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഗവേഷകവിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കാര്യവട്ടം ക്യാംപസിലെ സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായ ഡോ. സി.എന്‍.വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്. സെനറ്റ് യോഗത്തില്‍നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇടതു പ്രതിഷേധം. ഇതോടെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എത്തി. ഇടത് അംഗങ്ങള്‍ അനാവശ്യമായി …
Read More »ഡൽഹി ചെങ്കോട്ട സ്‌ഫോടനം: പൊട്ടിത്തെറിച്ച കാർ പുൽവാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റിൽ; കാറിൽ 70 കിലോ സ്ഫോടകവസ്തു കണ്ടെത്തി
ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പുൽവാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റിൽ .കാർ ഡീലർ സോനുവാണ് അറസ്റ്റിലായത്. പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് 70 കിലോ സ്ഫോടകവസ്തുക്കളാണ്.ഫോറൻസിക് പരിശോധനയിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിൽ 15 പേർ അറസ്റ്റിലായത്.കാര്‍വിറ്റ ഡീലര്‍ ഉള്‍പ്പടെ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. …
Read More »ഫ്രഷ് കട്ട് ;കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാളെ മുതൽ നിരാഹാരത്തിലേക്ക്; മരണം വരെ സമരമെന്ന് സമരസമിതി
കോഴിക്കോട്: ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ നിരാഹാര സമരവുമായി ഇരകൾ. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ നാളെ മുതൽ അമ്പലമുക്കിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരമാരംഭിക്കും. കമ്പനി പ്രവർത്തനം പുനരാരംഭിച്ചതോടെ ദുർഗന്ധം വീണ്ടും രൂക്ഷമായതായും ജീവിതം ദുസ്സഹമായതായും പ്രദേശവാസികൾ പറഞ്ഞു. മാലിന്യക്കമ്പനി അടച്ചുപൂട്ടുന്നത് വരെ നിരാഹാര സമരം തുടരുമെന്നും ബിജു കണ്ണന്തറ പറഞ്ഞു. സമരക്കാരെ ഭീകരവത്കരിക്കുകയും പൊലീസ് സംരക്ഷണയിൽ കമ്പനി …
Read More »രഞ്ജി ട്രോഫിയിൽ കേരള – സൗരാഷ്ട്ര മത്സരം സമനിലയിൽ
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിൻ്റ് നേടി. …
Read More »ഇനി ആധാര്‍ കൈയില്‍കൊണ്ടു നടക്കേണ്ട; പുതിയ ആധാർ ആപ്പ് പുറത്തിറങ്ങി ,സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം
രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർഎന്നിവിടങ്ങളിൽ നിന്ന് ഈ സൗജന്യ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ …
Read More »ഡിസംബർ 8 മുതൽ 12 വരെ നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു ; പി എസ് സിയുടെ അറിയിപ്പ്
തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. …
Read More »രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി ; മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പ്രഖ്യാപിച്ചു
തിരുവനന്തപുരം : ഡല്‍ഹിയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, ഫ്‌ളൈയിങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നിരീക്ഷണം …
Read More »സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ;35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ
തിരുവനന്തപുരം: 2 ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. പൊതു മാനദണ്ഡങ്ങൾ 1. …
Read More »
DeToor reflective wanderings…