Tuesday , March 3 2026, 8:24 am

News

ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു;ദീപിക പദുക്കോണ്‍ ആറാമത്, ആദ്യ 10 പേരില്‍ മലയാളി നടിയും

ഇന്ത്യയില്‍ ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഒന്നാമത് തെന്നിന്ത്യൻ താരം സാമന്ത തന്നെയാണ് എന്നതാണ് പുതിയ പട്ടികയുടെയും പ്രത്യേകത. രണ്ടാമതായി ആലിയ ഭട്ട് തുടരുന്നു. രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമേ ഒക്ടോബര്‍ മാസത്തെ നായികമാരുടെ പട്ടികയിലും ഇടംനേടാനായുള്ളൂ.സമീപകാലത്തായി തെന്നിന്ത്യൻ താരങ്ങള്‍ക്ക് രാജ്യമൊട്ടാകെ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കാൻ സാധിക്കുന്നു എന്നതാണ് പ്രമുഖ മീഡിയ കണ്‍സല്‍ട്ട് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിടുന്ന ഓരോ മാസത്തെയും പട്ടിക തെളിയിക്കുന്നത്. …

Read More »

എസ്‌ഐആർ ഫോമിന്റെ വിതരണം 99% പൂർത്തിയായി; കണ്ടെത്താനാകാത്ത 60,344 വോട്ടർമാർ

തിരുവനന്തപുരം : എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം 99 ശതമാനം പൂർത്തിയായപ്പോൾ പ്രാഥമികകണക്കിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ എണ്ണം 60344 ആണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. കൃത്യമായ കണക്ക് രാഷ്ട്രീയപ്പാർട്ടികളുമായുള്ള അടുത്ത യോഗത്തിൽ വിശദമാക്കും.ബിഎൽഒമാർ ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നും സൂക്ഷ്മപരിശോധന നടത്തിയും കണ്ടെത്താനാവാത്തവരുടെ പട്ടിക തയ്യാറാക്കും. എസ്‌ഐആറിന്റെ കരടിനൊപ്പം ഈ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേൽക്കർ പറഞ്ഞു.പ്രാഥമിക കണക്കനുസരിച്ചുള്ള അരലക്ഷത്തിലേറെ പേരിൽ 29,000 …

Read More »

കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിന്റെ ഇടപെടൽ നിയമവിരുദ്ധമെന്ന് കസ്റ്റംസ്; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. സ്വർണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രം. കോഴിക്കോട് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.       ‘പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്‌ട്രേറ്റിൻറെ …

Read More »

നടിയെ ആക്രമിച്ച കേസ് അന്തിമവാദം പൂർത്തിയാക്കി; വിധിതീയതി ഉടൻ പ്രഖ്യാപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

Read More »

മുഖ്യമന്ത്രിക്കെതിരായ കമന്റ് ; ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തണമെന്ന ആഹ്വാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി അഭിഭാഷകന്‍. സുപ്രീംകോടതി അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. കന്യാസ്ത്രീയായ ടീന ജോസിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. ടീന ജോസിനെതിരെ ഡിജിപിക്ക് മറ്റൊരു സുപ്രീംകോടതി അഭിഭാഷകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. …

Read More »

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.       വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് …

Read More »

അമീബിക് മസ്തിഷക ജ്വര ഭീതിയിൽ ശബരിമല തീർഥാടകർ ; മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു : അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് അടിയന്തര നിർദേശവുമായി കർണാടക സർക്കാർ. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം. മലിനമായ ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.         കർണാടകത്തിൽനിന്ന് അയ്യപ്പ ഭക്തരുമായി …

Read More »

ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം;പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം : ബൂത്ത് ലവല്‍ ഓഫിസര്‍മാരായി നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്നും ഭരണഘടന അനുസരിച്ചാണ് അവരുടെ നിയമനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് …

Read More »

ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ ഇഡി നീക്കം, വ്യാപക റെയ്‌ഡ്

ദില്ലി: രണ്ട് പ്രമുഖ ഓൺലൈൻ ഗെയിമിംഗ് കമ്പനികളായ വിൻസോ (WinZO), ഗെയിംസ്‍‌ക്രാഫ്റ്റ് (Gameskraft) എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആരംഭിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED). ഗെയിമർമാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അൽഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ബെംഗളൂരുവും ദില്ലിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ രണ്ട് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയതെന്ന് മണികണ്‍‌ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അഞ്ച്, ദില്ലിയിൽ നാല്, …

Read More »

രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍അഭിനയിക്കുന്ന ‘ഡീയസ് ഈറേ’ 80 കോടി കടന്ന് ആഗോള കളക്ഷനിൽ

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ഹൊറർ ചിത്രം ഡീയസ് ഈറേ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു.  മോളിവുഡില്‍ ഹൊറര്‍ ജോണറിന് പുതുകാലത്ത് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഭൂതകാലവും തിയറ്ററുകളില്‍ കൈയടി നേടിയ ഭ്രമയുഗത്തിനും ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു …

Read More »