Tuesday , March 3 2026, 9:33 am

News

ആദിവാസി ആയതിനാൽ ഉദ്യോഗസ്ഥർ പട്ടയം നൽകിയില്ല; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

തൃശൂര്‍ : പട്ടയം ലഭിക്കാത്തതില്‍ വിഷമിച്ച് അട്ടപ്പാടിയില്‍ 24കാരിയുടെ ആത്മഹത്യാശ്രമം. ഗുളിക്കടവ് സ്വദേശി പ്രിയയാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.ആദിവാസിയായതിനാല്‍ അവഗണന പതിവായി നേരിടേണ്ടിവരുന്നുവെന്നും സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ രേഖകള്‍ അനുവദിച്ച് തരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ തുടരുന്ന പ്രിയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.       ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എങ്കിലും, പരിഹാരം കാണാൻ …

Read More »

മത്സ്യം ലേലം ചെയ്ത് 171200, 4 ബോട്ടുകൾക്കുമായി 10 ലക്ഷം പിഴ വേറെ, രാത്രികാല ഓപ്പറേഷനിൽ കുടുങ്ങിയത് 4 ബോട്ടുകൾ

അഴീക്കോട് : രാത്രികാല മിന്നൽ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി അഴീക്കോട് ലൈറ്റ് ഹൗസ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളിൽ നിന്നും തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ സംഘം പിടികൂടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ …

Read More »

15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവം; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി, യുവാവ് അറസ്റ്റിൽ

കണ്ണൂർ  :15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി. വിഷ്ണുവിനെയാണു പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.ഏതാനും മാസം മുന്‍പാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തത്. എന്നാൽ ആത്മത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴിയെടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെൺകുട്ടിക്ക് …

Read More »

മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും;ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കുംദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി …

Read More »

രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോ​ഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി …

Read More »

വൈ ദിസ് കൊലവെറി ഡി തരംഗം വീണ്ടും; ധനുഷിന്റെ കൾട്ട് ക്ലാസിക് ‘3’ റീ-റിലീസിനൊരുങ്ങുന്നു

‘വൈ ദിസ് കൊലവെറി ഡി’ എന്ന പാട്ടും ധനുഷ് സൃഷ്ടിച്ച തരംഗവും അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. യൂട്യൂബിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി 100 മില്യൺ കാഴ്ചക്കാരെ നേടിയ ഗാനങ്ങളിലൊന്നായിരുന്നു ഇത്. ഒരു പതിറ്റാണ്ടിനുശേഷം ഐക്കണിക് ചിത്രമായ ‘3’ വാലന്‍റൈൻസ് ഡേക്ക് മുന്നോടിയായി 2026 ഫെബ്രുവരി ആറിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ മ്യൂസിക് ലേബലായ സോണി മ്യൂസിക് സൗത്ത് ഇന്ത്യയാണ് ഈ വാർത്ത ഔദ്യോഗികമായി …

Read More »

പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്ത എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്: റിപ്പബ്ലിക് ദിന സമ്മാനം

ഏറ്റുമാനൂർ : എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. വൈകുന്നേരം 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.         …

Read More »

കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി

കൊല്ലം: അഞ്ചലില്‍ ഇഎസ്‌ഐ ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി . സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് ആശുപത്രി അടച്ച് ഡോക്‌റും സംഘവും പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയത് വിവാദമാകുന്നതിന് ഇടയിലാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെ യാത്ര. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ …

Read More »

വി.എസ് അച്യുതാനന്ദന്‍റെ പത്മവിഭൂഷൺ: കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സിപിഎം

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ സിപിഎം എന്തു നിലപാടാണ് സ്വീകരിക്കുക എന്നതായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായത്. മുമ്പ് ഇഎംഎസ്സും ബുദ്ധദേവും തിരസ്‌കരിച്ച പത്മ പുരസ്‌കാരം വി.എസിന് മരണാന്തര ബഹുമതിയായി നല്‍കുമ്പോള്‍, ഭരണകൂടം നല്‍കുന്ന പുരസ്‌കാരങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന മുന്‍ നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുമോയെന്നതായിരുന്നു കാത്തിരുന്നത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കുമെന്നും വിഎസ്സിന്റെ കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം. …

Read More »

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാൻഡ് ചെയ്തു, ഫോണിൽ നിർണായക തെളിവുകൾ

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.      കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ …

Read More »