ശബരിമല : നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ മാത്രമാണ് പതിനെട്ടാംപടി കയറാൻ തീർഥാടകർ ഉണ്ടായിരുന്നത്. തീർഥാടകർക്ക് കാത്തു നിൽക്കാതെ പുലർച്ചെ മുതൽ പതിനെട്ടാംപടി കയറാൻ കഴിഞ്ഞു. കഴിഞ്ഞ 3 ദിവസവും സ്പോട് ബുക്കിങ് 5000 മാത്രമായിരുന്നു …
Read More »ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന
തിരുവനന്തപുരം : ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക. ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ …
Read More »കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം ;ചര്‍ച്ചക്കൊടുവിൽ കര്‍ട്ടൺ ഉപയോഗിച്ച് മറച്ചു https://www.mediaoneonline.com/kerala/controversy-over-bharatamba-picture-at-kollam-district-kalolsavam-307419
കൊല്ലം: കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം. അഞ്ചലിലെ ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‍എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിച്ചു.
Read More »കേരളത്തിലെ S.I.R തുടരും; അടിയന്തര സ്റ്റേയില്ല; ഡിസംബർ രണ്ടിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണ നടപടികൾ തടയാതെ സുപ്രീം കോടതി. എസ്.ഐ.ആർ നടപടികൾ തുടരുന്നതിന് തസ്സമില്ലെന്നും, അടിയന്തിര സ്റ്റേ അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന്റെ ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി സത്യവാങ് മൂലം നൽകാൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറും, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജിയിൽ നടന്ന വാദത്തിലായിരുന്നു നിർദേശം.കേരളത്തിൽ രാഷ്ട്രീയ പാർട്ടികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് …
Read More »മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി; ജാഗ്രതാനിർദേശം നൽകി തമിഴ്‌നാട്
തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകിട്ടോടെയൊണ് ജലനിരപ്പ് 140 അടി എത്തിയത്. ഇതോടെ തമിഴ്നാട് മുന്നറിയിപ്പ് നൽകുകയായിരുന്നു. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകും. രണ്ട് ദിവസത്തിനിടയിൽ മൂന്നടിയോളം വെള്ളമാണ് ഉയർന്നത്. 142 അടിയാണ് റൂൾ കർവ് പരിധി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയും തമിഴ്നാട് …
Read More »റെയിൽവേയിൽ അവസരം; 5901 അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ,നവംബർ 25 മുതൽ ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം
ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡിവിഷൻ/വർക്ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4116 ഒഴിവ്. നവംബർ 25 മുതൽ ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോ ണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), ട്രിമ്മർ, മെഷിനിസ്റ്റ്, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം …
Read More »ഫോൺ ഉപയോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുകളുമായി ട്രായ് ; 21 ലക്ഷം വ്യാജ ഫോണ്‍ നമ്പറുകൾ നിരോധിച്ചു,പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍
ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വമ്പൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു. ഇതുവരെ സ്വീകരിച്ചതിൽ വച്ച് ഏറ്റവും വലിയ നടപടിയാണിത്. സൈബര്‍ …
Read More »കേരളത്തില്‍ പ്രൈമറി സ്കൂളുകളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണം: സുപ്രിം കോടതി
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി
Read More »നടിയെ ആക്രമിച്ച കേസ്: ഡിസംബർ 8ന് വിധി പറയും, കേസിൽ നടൻ ദിലീപ് എട്ടാം പ്രതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.2017 ഫെബ്രുവരി 17നാണ് …
Read More »പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സിപിഎം സ്ഥാനാർഥിയടക്കം രണ്ടുപേർക്ക് 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും
തളിപ്പറമ്പ്: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടുപേർക്ക് തടവുശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ് (35), അന്നൂരിലെ ടി.സി.വി.നന്ദകുമാർ (35) എന്നിവർക്കെതിരേയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം …
Read More »
DeToor reflective wanderings…