വിശാഖപട്ടണം: അപാര ഫോമിലാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ വിരാട് കോലി. തന്റെ ഫോമിനെയും ടീമിലെ സ്ഥാനത്തെയും സംശയിച്ചവര്‍ക്ക് തുടര്‍ച്ചയായ രണ്ടു സെഞ്ചുറികളിലൂടെയാണ് കോലി മറുപടി പറഞ്ഞത്. ഇപ്പോഴിതാ കോലി പ്രഭാവത്തില്‍ വിശാഖപട്ടണത്ത് ശനിയാഴ്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിശാഖപട്ടണത്തെ മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളുടെ വില്‍പ്പന തുടക്കത്തില്‍ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ …
Read More »കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു
തിരുവനന്തപുരം : കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട് മാധ്യമ …
Read More »സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയര്‍ന്നത്. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കുക. …
Read More »സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു;ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻമാസത്തിൽ 4 തവണ; ജനുവരി മുതൽ പുതിയ സംവിധാനം
തിരുവനന്തപുരം : സിബിൽ സ്‌കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം. സിബിൽ സ്‌കോറിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി റിപ്പോർട്ടർ നൽകിയ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാകും. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്‌കോർ …
Read More »താമരശ്ശേരി ചുരത്തിൽ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം;ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ച (05.12.2025) ഏര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. ഇനി പറയുംപ്രകാരമുള്ള ക്രമീകരണങ്ങളാണ് മറ്റു വാഹനങ്ങള്‍ക്കായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. …
Read More »കാസർകോട് ജനറൽ ആശുപത്രിയിൽ കൂട്ടത്തല്ല്; 8 പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു
കാസർകോട് : ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. കീഴൂരിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ സംഘങ്ങൾ തമ്മിലാണ് ആശുപത്രിയിലും ഏറ്റുമുട്ടിയത്. ഡോക്ടറുടെ പരാതിയിൽ എട്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം. കീഴൂർ പടിഞ്ഞാറിൽ ബുധനാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയവർ അത്യാഹിത വിഭാഗത്തിനു പുറത്തും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ ജോലി …
Read More »ലൈംഗിക പീഡന ആരോപണം: കോൺഗ്രസിൽ നിന്ന് പുറത്താവുന്ന ആദ്യ എംഎൽഎ രാഹുൽമാങ്കൂട്ടത്തില്‍
തിരുവനന്തപുരം :ഒടുവില്‍ പുകഞ്ഞ കൊള്ളി പുറത്ത്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ആരോപണ, പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തു പോകുന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് …
Read More »തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും ടെലഗ്രാം, എക്‌സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു. തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കൻഡുകൾ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരിൽ വിവിധ എക്‌സ് അക്കൗണ്ടുകളിൽ പങ്കുവെക്കപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇത്തരം വീഡിയോകൾക്കൊപ്പം ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ …
Read More »കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ;മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച. അഞ്ചാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. ഇന്നലെ കോളജുകളിൽ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയ്ക്കാണ് 2024 ഡിസംബറിലെ ചോദ്യപേപ്പർ ഉപയോഗിച്ചത്. ചോദ്യപേപ്പർ പരിശോധിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ
Read More »പച്ചക്കറി വില റെക്കോർഡ് ഉയരത്തിൽ ;മുരിങ്ങക്കായ ഞെട്ടിക്കുന്ന വിലയിൽ
മൺസൂൺ സീസൺ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു.വിപണിയിൽ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ വിലയും 100 രൂപയ്ക്ക് അടുത്തെത്തി. വിവാഹ സീസൺ, ശബരിമല തീർത്ഥാടന കാലം, തണുപ്പുകാലം എന്നിവ ഒരുമിച്ചെത്തിയതോടെ പച്ചക്കറികൾക്ക് ആവശ്യകത വർധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. മുരിങ്ങക്കായയുടെ വില ഏതാനും ദിവസങ്ങൾക്ക് മുമ്പുള്ള …
Read More »
DeToor reflective wanderings…