ഫറോക്ക്:പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും സ്വാതന്ത്ര്യ സമര സേനാനി ‘സോഷ്യോ വാസുവേട്ടന്‍’ വോട്ട് ചെയ്യാനെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ നാല്‍പ്പത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ലായിരുന്നുവോട്ട്. മക്കളായ രമേഷ് ബാബുവിനും രാജ് നാരായണിനുമൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.ജനാധിപത്യ മഹോത്സവത്തില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പൗരന്‍മാരുടെ കടമയാണെന്നും സ്വാതന്ത്ര്യ സമര സേനാനി വാസു പറഞ്ഞു. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ട് ചെയ്തത്.
Read More »കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന …
Read More »കണ്ണൂരിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി. ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ റോഷിത്തിന്റെ കൂടെ പോയി എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
Read More »വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം;ചവർ കൂനയിൽ നിന്ന് തീ പടർന്നു
തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്.ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ …
Read More »ശശി തരൂരിന് എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം; പാർട്ടിയിലുടനീളം വിമർശനം
എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കും. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നത്. …
Read More »ചിത്രപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്;തലയിൽ ആഴത്തിലുള്ള മുറിവ്, കൊലപാതകമെന്ന് സംശയം
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരി ചിത്രപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. ഡിസംബര്‍ ആറാം തീയതി കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാല്‍ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ ചിത്രപ്രിയയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് …
Read More »വടക്കന്‍ കേരളത്തില്‍കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ , പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം
കോഴിക്കോട്: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. ഏഴ് ജില്ലകളിലും നാളെ നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്.പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ സംസ്ഥാന രാഷ്ട്രീയവും സജീവ ചര്‍ച്ചയായ പ്രചാരണദിനങ്ങള്‍ക്കൊടുവില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ശബരിമലയും ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് …
Read More »സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ കണ്ണൂരിൽ; വെബ്‌കാസ്റ്റിങും 5000-ത്തിലധികം പൊലീസും സജ്ജം
കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2513 പ്രശ്നബാധിത ബൂത്തുകളിൽ 1025 ഉം കണ്ണൂരിൽ. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള ജില്ലയിൽ സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്. സിറ്റി പൊലീസിനു കീഴിൽ 602 ബൂത്തുകളും റൂറൽ പൊലീസിനു കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്നസാധ്യതയുള്ളതും പ്രശ്നസാധ്യതയുള്ളതുമായ ബൂത്തുകൾ ഉൾപ്പെടുന്നു. …
Read More »കേരളത്തിലെ എസ്ഐആര്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം
കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ …
Read More »ആധാറിൽ വലിയ മാറ്റം; ഇനി ഫോട്ടോക്കോപ്പിക്ക് വിലക്ക് — ഡിജിറ്റൽ വെരിഫിക്കേഷനിലേക്ക് രാജ്യം
ആധാര്‍ കാര്‍ഡില്‍ മാറ്റം വരുന്നു; ഇനിമുതല്‍ ഫോട്ടോകോപ്പി എടുക്കുന്നതില്‍ വിലക്ക് രേഖകളുടെ വേരിഫിക്കേഷന്‍ നടക്കാന്‍ പോകുന്നത് ഡിജിറ്റലായിഓരോ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്കിംഗ് ആവശ്യങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ആധാര്‍കാര്‍ഡ് ആവശ്യമായി വരാറുണ്ട്. ഇപ്പോഴിതാ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). മറ്റൊരാളിന്റെ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ …
Read More »
DeToor reflective wanderings…