തിരുവനന്തപുരം: കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖയ്ക്ക് വിജയം. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖ കന്നി പോരാട്ടത്തിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ജയം.ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ …
Read More »വോട്ട് വെട്ടിവർക്ക് മുന്നിൽ വൈഷ്ണയുടെ മധുരപ്രതികാരം; മുട്ടടയിൽ മിന്നും ജയം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ സുരേഷ് മുട്ടടയിൽ മിന്നും വിജയം സ്വന്തമാക്കിയത്.25 വർഷമായി എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വാർഡാണ് മുട്ടട.ഇവിടെ വിജയം സ്വന്തമാക്കിയതിൽ ഏറെ സന്തോഷമെന്ന് വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു. ‘ഇത്രയും വലിയ ലീഡിന് വിജയച്ചതിൽ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇപ്പോൾ കൂടെ നിന്നതു പോലെ ഇനിയും കൂടെയുണ്ടാകണം. …
Read More »25വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; പാര്‍ട്ടി മാറി മത്സരിച്ചപ്പോള്‍ ജനം കൈവിട്ടു, ഗോപിനാഥ് തോറ്റത് 100 വോട്ടിന്
പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു.പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡിലായിരുന്നു എ വി ഗോപിനാഥ് മത്സരിച്ചത്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു എ വി ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്. …
Read More »പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ഹരിദാസ് (58) ആണ് മരിച്ചത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയായിരുന്നു ഹരിദാസ്. വെള്ളിയാഴ്ച ഉച്ചയോടെ ജയിൽ വര്‍ക്‌ഷോപ്പിനുള്ളിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ വെള്ളിയാഴ്ച രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »തലസ്ഥാന നഗരിയിൽ ഇനി സിനിമയുടെ തിരയിളക്കം;30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം
ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.മലയാളിയുടെ ചലച്ചിത്ര സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഐഎഫ്എഫ്കെ വഹിച്ച പങ്ക് ചെറുതല്ല. നിരവധി സംവിധായകരും താരങ്ങളും ടെക്‌നീഷ്യന്മാരുമാണ് മേളയിലൂടെ പല കാലങ്ങളിലായി സിനിമാലോകത്തേക്കെത്തിയത്. ഓരോ സിനിമകൾക്കും മൂന്ന് …
Read More »സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് (12/12/25) രാവിലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്.ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവിലെ ഗ്രാമിന് 175 രൂപ വർധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കൂടി 97,280 രൂപയുമായിരുന്നു.ഈ വർഷം ഒക്ടോബർ 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന …
Read More »മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി
കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് …
Read More »എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി
കൊട്ടാരക്കര: എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ …
Read More »വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്. ഇയാളെ പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. …
Read More »എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; സ്ഫോടക വസ്തുക്കൾ കണ്ടെത്തി
കാസർകോട് : ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. പോളിങ് ദിവസമായതിനാൽ സ്ഫോടനം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ ആശങ്ക പ്രചരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച …
Read More »
DeToor reflective wanderings…