കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് തുടരും. ‘ബീഫ്’, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’, ‘പലസ്തീന്‍ 36’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു.സ്‌ക്രീനിങ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഡെലിഗേറ്റുകളെ മെസേജുവഴി വിവരം അറിയിക്കും. അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. …
Read More »പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് എഫ്ഐആർ;സ്ഫോടനം റീൽസ് എടുക്കുന്നതിനിടെ
കണ്ണൂർ : പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകനായ കനാൽകര സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (25) വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്ഫോടനത്തിൽ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. പൊട്ടാതെ കിടന്ന സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് അൽപം മുൻപ് …
Read More »പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വമ്പൻ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്‌ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ (ഐഡിസി) മഹാരാഷ്ട്ര സർക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാർവലുമായും (മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്‌സ്‌മെന്റ്) സംയുക്തമായിട്ടാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നാഗ്‍പൂരിലെ …
Read More »ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ …
Read More »കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം; സിപിഒ നവാസിന് സസ്‌പെന്‍ഷന്‍
കൊല്ലത്ത് നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു. കമ്മീഷണര്‍ക്ക് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തു. സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തി നവാസില്‍ നിന്നുണ്ടായിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥ പോകാനിറങ്ങുമ്പോഴാണ് നവാസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായത്. സിസിടിവി …
Read More »സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന
തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവനയെത്തി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് വിരുന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരത്താണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുത്തില്ല. പകരം ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.മുഖ്യമന്ത്രി പതിവായി ക്രിസ്മസ്, പുതുവത്സര വിരുന്ന് നടത്താറുണ്ട്. ഇന്നത്തെ വിരുന്നിലെ മുഖ്യാതിഥിയാണ് ഭാവന. അടൂർ …
Read More »‘വയനാട് തുരങ്കപാതയുടെ നിർമാണം തുടരാം’; ഹൈക്കോടതി
കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നത്. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. …
Read More »ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഎം–ബിജെപി സംഘർഷം; സിപിഎം നേതാവിന് ഗുരുതര പരുക്ക്
ആലപ്പുഴ:നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം – ബിജെപി സംഘർഷം. ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 9 തുന്നിക്കെട്ടുകളാണ് രാംജിത്തിനുള്ളത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമാണ് സംഘർഷം നടന്നത്. പത്താം വാർഡിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥിയുടെ വീട്ടിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘർഷം. പത്താം വാർഡിൽ നിന്നു ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്. അതേസമയം, സിപിഎം സ്ഥാനാർഥിയും …
Read More »മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
മൂന്നാർ: ഡിസംബറിൽ മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയിലമരുന്നു. കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെൽഷ്യസ് ആണ് തിങ്കളാഴ്ച പുലർച്ചെ രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മഴ പൂർണമായും മാറിയതോടെ ഇനിയും തണുപ്പ് കുറയുമെന്നും പൂജ്യം ഡിഗ്രിക്ക് …
Read More »സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടമെന്ന് ഫോറൻസിക് പരിശോധനയില്‍ സ്ഥീരികരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടമെന്ന് സ്ഥീരികരിച്ചു. കണ്ണൂർ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ വിജിലിൻറെ അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. …
Read More »
DeToor reflective wanderings…