Tuesday , March 3 2026, 6:40 pm

News

റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

പാലക്കാട് : കുടുംബശ്രീ കേരള ചിക്കന്‍ റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം. ചിക്കന്‍ നഗട്‌സ്, ഹോട്ട് ഡോഗ്, ചിക്കന്‍ പോപ്പ്, ബര്‍ഗര്‍ പാറ്റി എന്നിവയാണ് മിതമായ നിരക്കില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക. കൂടാതെ ചിക്കന്‍ ഡ്രംസ്റ്റിക്‌സ്, ബോണ്‍ലസ് ബ്രെസ്റ്റ് , ഫുള്‍ ചിക്കന്‍, ഫ്രോസണ്‍ ചിക്കന്‍, ചിക്കന്‍ കറിക്കട്ട്, ചിക്കന്‍ ബിരിയാണി കട്ട് …

Read More »

പുതുവത്സര ദിനത്തിൽ വാണിജ്യ എൽ.പി.ജി വില കുത്തനെ കൂട്ടി; 19 കിലോ സിലിണ്ടറിന് ₹111 വർധന

 പുതുവത്സര ദിനത്തിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് വിലകൂട്ടി എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്‍റെ എൽ.പി.ജി സിലിണ്ടറുകൾക്ക് 111 രൂപയാണ് കൂട്ടിയത്. പുതിയ നിരക്ക് വ്യാഴാഴ്ച്ച പ്രാബല്യത്തിൽ വന്നു. അതേസമയം 14.2 കിലോഗ്രാമിന്‍റെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിന് ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറകളുടെ വില ഉയർന്ന നിരക്കിലെത്തുന്നത്. ഡിസംബറിൽ രണ്ട് തവണ വില കുറച്ചതിന് ശേഷമാണ് വില വർധിപ്പിക്കുന്നത്. 19 കിലോഗ്രാമിന്‍റെ സിലിണ്ടറിന് ഡിസംബർ ഒന്നിന് 15.50 …

Read More »

ശംഖുമുഖത്ത് ഡിജെ പാര്‍ട്ടി: പൊലീസ് ലാത്തിച്ചാര്‍ജ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം : പുതുവര്‍ഷത്തലേന്നു ശംഖുമുഖത്ത് ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. 12 മണി കഴിഞ്ഞിട്ടും പാര്‍ട്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇടപെട്ടതെന്നാണു പൊലീസ് പറയുന്നത്.       എസിപി ഉള്‍പ്പെടെ സ്ഥലത്തുള്ളപ്പോഴാണ് പൊലീസ് ആക്രമണം ഉണ്ടായത്. കുട്ടികളുടെ തലയിലും മുതുകിലും ഗുരുതരമായി പരുക്കേറ്റുവെന്നും നേതാക്കള്‍ പറഞ്ഞു.ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായും പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് …

Read More »

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ

തിരുവനന്തപുരം : കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ട് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ ഏറ്റവും കൂടുതൽ പിടിയിലായത്. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്.                  തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിൽ. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്. 201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ …

Read More »

ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം

ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ വിലാസം തെളിയിക്കുന്ന രേഖ അപ്‍ലോഡ് ചെയ്തുകൊടുത്താൽ മതി. വാടകയ്ക്കു താമസിക്കുന്നവർക്ക് വാടകക്കരാർ അപ്‍ലോഡ് ചെയ്തു പോലും വിലാസം എളുപ്പത്തിൽ മാറ്റാമെന്നതാണ് മെച്ചം.         മൊബൈൽ നമ്പർ മാറ്റാനും പുതിയ ആധാർ ആപ്പിൽ …

Read More »

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച ;ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളിൽ രണ്ടുപേർ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച. തിങ്കളാഴ്ച ഡയാലിസിസ് വിധേയരായ അഞ്ച് രോഗികളിൽ രണ്ടു പേർ മരിച്ചു. ഇതേതുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തി.      കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്.സംഭവത്തിൽ ഹരിപ്പാട് നഗരസഭ …

Read More »

മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.തിരുവനന്തപുരം സ്വദേശിയും പിടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32 ) മകൻ മുഹമ്മദ് സിയാൻ ( 10) എന്നിവരാണ് മരിച്ചത്.

Read More »

ഇ-സിഗരറ്റ് വിൽപന: നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ; സിഗരറ്റുകൾ പിടിച്ചെടുത്തത് ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന്

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരിയിൽ അനധികൃതമായി ഇ-സിഗരറ്റ് വിറ്റ രണ്ടു പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് സ്വദേശി റഷീദ്, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുനീർ എന്നിവരാണ് അറസ്റ്റിലായത്​.വിമാനത്താവളത്തിന് മുന്നിലും സിഗ്നൽ കവലയിലും പ്രവർത്തിക്കുന്ന അൽസൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്ന സ്ഥാപനത്തിൽ രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയാണ്​ നൂറ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്.       വിദേശത്തു നിന്ന്​ എത്തുന്ന ചിലർവഴി വാങ്ങുന്ന ഇ-സിഗരറ്റ് മൂന്നിരട്ടി വിലക്കാണ്​ …

Read More »

കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ പുതിയ 159 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 159 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പി രാജീവ്. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളും ഉള്‍പ്പെടെയാണിതെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.കാന്‍സര്‍ സെന്റര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് …

Read More »

വിദ്യാർഥികളുടെ ശ്രദ്ധക്ക്, സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികളിൽ മാറ്റം: അധികൃതർ

2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. ബോർഡ് പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി. 2025 ഡിസംബർ 29-ന് പരീക്ഷാ കൺട്രോളറായ ഡോ. സന്യാം ഭരദ്വാജ് സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് എഴുതിയ ഒരു സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. പത്താം ക്ലാസിലെ ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, …

Read More »