Tuesday , March 3 2026, 2:54 pm

News

രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു; നെഞ്ചിലടക്കം പരിക്ക്

വർക്കല: പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു. ആൽത്തറമൂട് ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് അക്രമം നടത്തിയത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് കുത്തേറ്റത്. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സക്ക് ശേഷം ഓട്ടോ തൊഴിലാളികളെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.       യു.കെയിൽ താമസക്കാരനായ സുരേഷ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആൽത്തറമൂട് ജങ്ഷനിൽ …

Read More »

പുനർജനി പദ്ധതി: വി.ഡി സതീശൻ പണം വാങ്ങിയെന്നതിന് തെളിവില്ല, വിജിലൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്  ലഭിച്ചു. 2025 സെപ്റ്റംബര്‍ 19ന് നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും …

Read More »

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്; അ​ർ​ബു​ദ മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഷ്ട്രീ​യ​നീ​ക്കം. നി​ല​വി​ൽ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് ഇ-​ടെ​ൻ​ഡ​ർ മു​ഖേ​ന​യാ​ണ്. നാ​ല് കോ​ടി രൂ​പ​യു​ടെ മ​രു​ന്നു​ക​ളാ​ണ് ഇ​തി​ലൂ​ടെ വാ​ങ്ങു​ന്ന​ത്.ഇ​ത് മാ​റ്റി രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​മു​ള്ള ഒ​രു വി​ത​ര​ണ ഏ​ജ​ൻ​സി​ക്ക് നേ​രി​ട്ട് കൊ​ടു​ക്കാ​നാ​ണ് നീ​ക്കം. സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​രു​ന്നു​വാ​ങ്ങ​ൽ.       മ​രു​ന്നു​വാ​ങ്ങ​ലി​ൽ അ​ഴി​മ​തി​യും മ​റ്റു ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മ​രു​ന്നു വാ​ങ്ങ​ലി​നാ​യി ഇ-​ടെ​ൻ​ഡ​ർ തീ​രു​മാ​നി​ച്ച​ത്. …

Read More »

‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 …

Read More »

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്‍റണി രാജു എം.എൽ.എ കുറ്റക്കാരൻ

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായ ആന്റണി രാജു എം.എൽ.എവും കോടതി ജീവനക്കാരനായ കെ.എസ്. ജോസും കുറ്റക്കാർ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈൽ ആണ് കുറ്റക്കാരെന്ന് വിധിച്ചത്. ഉച്ചക്ക് 2.45ന് കേസ് വീണ്ടും പരിഗണിച്ച് പ്രതികൾക്കുള്ള പരമാവധി ശിക്ഷ കോടതി വിധിക്കും.കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. കോടതി ജീവനക്കാരനായ ജോസ്​ ആണ് ഒന്നാം പ്രതി. പ്രതികൾക്കെതിരെ പൊതുസേവകന്‍റെ നിയമലംഘനം, ഐ.പി.സി 409 …

Read More »

പ്രായവും യോഗ്യതയും പ്രശ്നമല്ല ,കുരങ്ങിനെപ്പോലെ കരയുമോ?നിയമസഭയിൽ‌ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്

നിയമസഭയിൽ‌ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്; പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്നമല്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാൻ അറിയണം. ജോലി എന്താണെന്നല്ലേ, നിയമസഭാ വളപ്പിൽ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണു പണി. ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്തു വകുപ്പു തീരുമാനിച്ചത്. ‌           ഇതിനായാണു ലങ്കൂറിന്റെ ശബ്ദം അനുകരിക്കാൻ അറിയാവുന്നരെ തേടുന്നത്. മുൻപു പാർലമെന്റിൽ ഉൾപ്പെടെ ശല്യമുണ്ടാക്കിയിരുന്ന …

Read More »

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Read More »

ബെവ്‌കോ ഔട്ട്ലെറ്റിൽ മദ്യ വിൽപ്പന കുറഞ്ഞു; ഷോപ്പ് ഇൻ ചാർജിന് മെമ്മോ നൽകി വിചിത്ര നടപടി

ബെവ്‌കോ ഔട്ട്ലെറ്റിൽ മദ്യ വിൽപ്പന കുറഞ്ഞതിന് ഷോപ്പ് ഇൻ ചാർജിന് മെമ്മോ നൽകി ജനറൽ മാനേജർ. കണ്ണൂർ പാറക്കണ്ടി ഷോപ്പിലെ ഷോപ്പ് ഇൻ ചാർജിനാണ് കുറ്റാരോപണ മെമ്മോ ലഭിച്ചത്. കോഴിക്കോട് ജില്ലാ പരിശോധനവിഭാഗം നൽകിയ റിപ്പോർട്ട് പ്രകാരമാണ് മെമോ നൽകിയത്. വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10.16% കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു. വിൽപ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ഔട്ട്ലെറ്റിൽ കഴിഞ്ഞ ഒരു വർഷമായി സിസിടിവി ഇല്ല …

Read More »

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടു

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. ‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം’, ‘സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ …

Read More »

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിർബന്ധമാക്കി;പ്രതിഷേധവുമായി സംഘടനകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫില്‍, എംഎഡ് ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുളളവരും ഇനി കെ-ടെറ്റ് പാസാകണം.          2025 സെപറ്റംബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്. വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ-ടെറ്റ്. സര്‍ക്കാര്‍, …

Read More »