Tuesday , March 3 2026, 2:35 pm

News

ദേശീയപാതയിലെ വിള്ളല്‍; മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും

തിരുവനന്തപുരം: ദേശീയപാത നിര്‍മാണത്തിനിടെ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോഹിനൂരിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ, കണ്ണൂര്‍ തളിപ്പറമ്പിലെ കുപ്പത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചല്‍ …

Read More »

തരിയോട് പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്

കല്‍പറ്റ: വയനാട്ടിലെ തരിയോട് നിവാസികളുടെ ചിരകാല സ്വപ്നമായപഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. ഇതിന് 44 ലക്ഷം രൂപ ചെലവില്‍ കാവുംമന്ദം ടൗണില്‍നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്ഥലം ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപയും സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, …

Read More »

‘റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധമില്ല’; വേടനെ അധിക്ഷേപിച്ച് കെ.പി ശശികല

പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശം. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ …

Read More »

കുടിവെള്ള പൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് 85,000 രൂപ; പരാതിയുമായി പാലക്കാട് വാണിയംകുളത്തെ ജനങ്ങള്‍

പാലക്കാട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ട പൈപ്പിലൂടെ വെള്ളം വരുന്നതിന് മുമ്പ് വലിയ തുക ബില്ലായി വന്നെന്ന പരാതിയുമായി ജനങ്ങള്‍. പാലക്കാട് വാണിയംകുളത്തെ ജനങ്ങളാണ് പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചത്. 15,000 മുതല്‍ 85,000 രൂപ വരെയാണ് ബില്ലായി ലഭിച്ചതെന്ന് ജനങ്ങള്‍ പരാതിയില്‍ പറയുന്നു. മെയ് മാസത്തില്‍ പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളെ തേടിയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ 12 കുടുംബങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ബില്ലായി …

Read More »

ദലിത് യുവതിക്കെതിരായ വ്യാജമോഷണക്കുറ്റം; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ യുവതി മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ നടപടിയില്‍ തന്നോട് ഏറ്റവും മോശമായി പെരുമാറിയത് എ.എസ്.ഐ പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു. അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയും സസ്പെന്റ് …

Read More »

സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ILDM സമർപ്പിച്ച SOPക്ക് റവന്യു വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. മണൽവാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരാൻ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് വീണ്ടും …

Read More »

പന്തിപ്പൊയില്‍ പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാൻ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര

പടിഞ്ഞാറത്തറ(വയനാട്): പന്തിപ്പൊയില്‍ പാലം പുതുക്കിപ്പണിയണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാത്ത് ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര. എടവക ദ്വാരക സ്വദേശി കെ.കെ.നാസറാണ് പാലത്തില്‍നിന്നു പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പദയാത്ര നടത്തിയത്. നാസറിന്റെ പരാതിയിലാണ് പാലം പുതുക്കിപ്പണിയുന്നതിന് 2020 ഡിസംബര്‍ 31ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം അടിവശത്ത് കമ്പികള്‍ ദ്രവിച്ചും മറ്റും സുരക്ഷിതമല്ലാതായ സാഹചര്യത്തിലായിരുന്നു നാസറിന്റെ പരാതി. ഇത് തീര്‍പ്പാക്കിയ കമ്മീഷന്‍ പാലം പുതുക്കിപ്പണിയുന്നതിന് പി.ഡബ്ല്യു.ഡി(ബ്രിഡ്ജസ്)അസി.എക്‌സിക്യുട്ടീവ് …

Read More »

കോഴിക്കോട്ടെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 9 കടകൾക്ക് പൂട്ട്

കോഴിക്കോട്: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയ 9 കടകൾ പൂട്ടിക്കുകയും 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് …

Read More »

കോഴിക്കോട്ട് കനത്ത മഴ, പലയിടത്തും നാശനഷ്ടം, നഗരത്തിൽ വെള്ളക്കെട്ട്; മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും …

Read More »

വരുന്നു അതിതീവ്ര മഴ; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി …

Read More »