Tuesday , March 3 2026, 8:24 am

News

ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജില്‍ നഴ്സിങ്ങ് ഹെൽപ്പർമാരുടെ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ ‘പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്’ എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം

Read More »

ചരിത്ര റെക്കോർഡ്: കെഎസ്ആർടിസിക്ക് ഒരു ദിവസത്തിൽ 13.01 കോടി ടിക്കറ്റ് വരുമാനം

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി. ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോര്‍ഡ് ഇതര വരുമാനം. നേരത്തെ സെപ്തംബർ, ഡിസംബർ മാസങ്ങളിലും 10 കോടിയിലേറെ രൂപ പ്രതിദിന വരുമാനം എന്ന നേട്ടം കെഎസ്ആർടിസി കെഎസ്ആർടിസി കൈവരിച്ചിരുന്നു.വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ …

Read More »

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്ടമായി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു.ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമം 8(3) അനുസരിച്ച് ശിക്ഷ പൂർത്തിയാക്കി ജയിൽമോചിതനാകുന്ന ദിവസം മുതൽ ആറ് വർഷത്തേക്ക് മത്സരിക്കാനും വിലക്കുണ്ട്.        കോടതി …

Read More »

തിരുവനന്തപുരം മെഡിക്കൽ കോളജ് ലിഫ്റ്റ് അപകടം: 42 മണിക്കൂർ കുടുങ്ങിയ രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്കു നഷ്ടപരിഹാരം നൽകാനാണ് സർക്കാരിനോടു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. രണ്ടുമാസത്തിനുള്ളിൽ തുക കൈമാറണമെന്നും ഉത്തരവിലുണ്ട്. അതേസമയം ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനും സർക്കാരിനോടു ആവശ്യപ്പെട്ടു.2025 ജൂലൈ 13നാണ് …

Read More »

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; അന്തിമ പരീക്ഷണത്തിനൊരുങ്ങി റെയിൽവേ

പുതുവർഷത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യ നിർണായക നേട്ടത്തിലേയ്ക്ക് അടുക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ റെയിൽവേ ഈ വർഷം യാഥാർത്ഥ്യമാകും. ജിന്ദിനും സോണിപ്പത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ‌ട്രെയിനിന്റെ അന്തിമ പരീക്ഷണം ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.          ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ജനുവരി 26ന് പരീക്ഷണ …

Read More »

മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്: സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട് : മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, …

Read More »

ശബരിമല സ്വര്‍ണക്കേസില്‍ ശങ്കര്‍ ദാസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

 ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കര്‍ ദാസിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. കേസിൽ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ദാസ് നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊള്ളയില്‍ ശങ്കര്‍ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി …

Read More »

വിമാനത്തിനുള്ളിൽ ഇനി പവർ ബാങ്ക് ഉപയോഗം പാടില്ല; കർശന നിയന്ത്രണവുമായി ഡിജിസിഎ

വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.      അതോടൊപ്പം തന്നെ പവർ ബാങ്കുകൾ …

Read More »

പന്ത്രണ്ടു വയസ്സുകാരനെ മദ്യം നൽകി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

പാലക്കാട് : സ്‌കൂൾ വിദ്യാർഥിയായ പന്ത്രണ്ട് വയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യംനൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ സ്കൂൾ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 29നായിരുന്നു സംഭവം. പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് കൂട്ടുകാരന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്.      വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. …

Read More »

കൂറുമാറ്റ വിവാദത്തിൽ ധാരണ: നൂർജഹാൻ നവാസ് രാജിവെച്ചു, പ്രസിഡന്റ് ടെസി ജോസ് തുടരും

തൃശൂർ : രാഷ്ട്രീയ വിവാദമുയർത്തിയ മറ്റത്തൂർ‌ ഗ്രാമ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിനു കൈമാറും. പ്രസിഡന്റ് ടെസി ജോസ് രാജിവയ്ക്കില്ല. കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. നൂര്‍ജഹാനും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രനും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.        പഞ്ചായത്ത് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍ രാജിവയ്ക്കുന്നില്ലെന്നും …

Read More »