Tuesday , March 3 2026, 8:24 am

News

സംസ്ഥാനത്തെ ഏറ്റവുമുയർന്ന നിരക്കിൽ നിർമാണം; കോഴിക്കോട്ടെ ആദ്യ ടോൾ ബൂത്തിൽ ട്രയൽ റണ്ണിന് തുടക്കം

കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് ഇന്ന് (വ്യാഴാഴ്ച) തുടക്കമാവും. കുറച്ചു ദിവസം കൂടി പണമീടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ടോൾ പ്ലാസയുടെ കാര്യക്ഷമത വിലയിരുത്തിയ ശേഷം ജനുവരി 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുളള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും.           ടോൾ …

Read More »

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ തടവുകാരൻ മനോജിന്റെ കൈവശം രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ പൊലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, കേരള …

Read More »

കാന്തപുരത്തിന്‍റെ കേരളയാത്രക്ക് മലപ്പുറത്ത് സ്വീകരണം

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് മലപ്പുറത്ത് സ്വീകരണം നൽകി. അരീക്കോട് നൽകിയ സ്വീകരണ സമ്മേളനം ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ് ഉദ്ഘാടനം ചെയ്‌തു. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്.        കേരളയാത്രയെ ഏഴാം ദിവസം ജില്ലാ അതിർത്തിയായ വഴിക്കടവിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാജ്യത്ത് എല്ലാവരും സമന്മാരാണെന്നും ആർക്കും ഏതു മതവും സ്വീകരിക്കാനുള്ള …

Read More »

മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു; സിനിമാലയിലെ ‘ഉമ്മൻ ചാണ്ടി’

കൊച്ചി: മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രഘു കളമശ്ശേരി അന്തരിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ പ്രശസ്തനായ രഘു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം വേഷമിട്ടിരുന്നു.          ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു …

Read More »

പാലക്കാട് ഡിവിഷനിൽ പാളം അറ്റകുറ്റപ്പണി: ജനുവരി–ഫെബ്രുവരി മാസങ്ങളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കലും റൂട്ടുമാറ്റവും നിയന്ത്രണവും

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു. ഭാഗികമായി റദ്ദാക്കിയ തീവണ്ടികൾ ജനുവരി 7, 14, 21, 28 ഫെബ്രുവരി 4 തിയതികളിൽ ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് (16307) കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം …

Read More »

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെയാണ് ഹൈക്കോടതി നീട്ടിയത്.അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കോടതി കക്ഷി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. മറുപടി സത്യവാങ്മൂലം …

Read More »

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചു? 5 വയസ്സുകാരന്റെ മൃതദേഹം കട്ടിലിൽ

തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപ്പയുടേത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു.       കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു. എന്നാൽ അസുഖത്തെ തുടർന്നു …

Read More »

കേരളത്തിലെ ദേശീയപാത ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും; തീരുമാനം ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും. റീ ഇൻഫോഴ്‌സ് എർത്ത് വാൾ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളിൽ ഓവർപാസ് നിർമിക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.   …

Read More »

ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ; വെല്ലുവിളി ഏറ്റെടുത്ത് നടപ്പാക്കിയ വി.കെ നടപ്പാക്കിയ വി.കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: ചുമതലയിലിരിക്കെ നിരവധി ചരിത്ര പ്രാധാന്യമുള്ള പദ്ധതികളും പ്രവൃത്തികളും നടപ്പാക്കിയ മന്ത്രിയായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ നിർമിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് നടപ്പാക്കിയതാണ് അതിൽ ഏറ്റവും ശ്രദ്ധേമായത്. സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സ്പീഡ് കേരള പദ്ധതിക്ക് രൂപം നൽകി. പദ്ധതിയുടെ ഭാഗമായി അടിയന്തര പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളിൽ ഫ്ലൈ ഓവറുകൾ, റിങ് റോഡുകൾ, …

Read More »

നടൻ മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ് വിൽ അംബാസിഡറാകും, പ്രതിഫലം വാങ്ങില്ല

  തിരുവനന്തപുരം: നടൻ മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ്‌വിൽ അംബാസിഡറാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. താരം സമ്മതം അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ് വിൽ അംബാസഡറാകാൻ സമ്മതം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.മോഹൻലാൽ പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെ.എസ്.ആർ.ടി.സിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.      കെ.എസ്.ആർ.ടി.സിയുടെ ചരിത്ര വരുമാന നേട്ടം …

Read More »