തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എന്നാല്‍ അഴിമതിക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ച് നില്‍ക്കുകയാണ്. എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ദേശീയപാത കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തകരുന്നത് കണ്ടിട്ടും ഞങ്ങള്‍ക്കൊരു പരാതിയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേശീയപാതയുടെ മേല്‍ അവകാശവാദമുന്നയിച്ച ആരേയും ഇപ്പോള്‍ കാണാന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത …
Read More »‘ആരെയെങ്കിലും പിടിച്ച് അതിഥിയാക്കുകയാണോ വേണ്ടത്’; സ്‌കൂളിനെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്‌സോ കേസ് പ്രതി മുകേഷ് എം. നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ നടപടി തെറ്റാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി ശിവന്‍കുട്ടി. ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു. പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ആരെയും കയറ്റി സ്‌കൂളിലെ …
Read More »ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാപിഴവ് വരുത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്നാണ് കണ്ടെത്തിയത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നല്‍കുകയായിരുന്നു. ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് …
Read More »‘പിണറായി വഞ്ചകന്‍’; വി.എസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി ആയത്; പി.വി അന്‍വര്‍
മലപ്പുറം: തന്നെ വഞ്ചകനായി ചിത്രീകരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് പി.വി അന്‍വര്‍. പി.വി അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആദ്യം വഞ്ചിച്ചത് വി.എസിനെയാണെന്നും അതിന്റെ പ്രതിഫലമായാണ് പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ജില്ലയെ മുഴുവന്‍ വഞ്ചിച്ച് കൊണ്ടാണ് മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളോടൊന്നും പറയാത്ത കാര്യമാണ് ദല്‍ഹിയില്‍ …
Read More »കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്ത് ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ദിവസത്തിനിടെ രണ്ടിരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കയ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മേയ് 1 വരെ വെറും 37 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മേയ് 26ന് 430 ആയി രോഗികളുടെ എണ്ണം …
Read More »അങ്കണവാടി ഭക്ഷണ മെനുവില്‍ പരിഷ്‌കരണം; ഇനിമുതല്‍ ഉപ്പുമാവിന് പകരം ബിരിയാണി
തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണിയും, പുലാവും പുതിയ മെനുവില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്നാവശ്യപ്പെട്ടുള്ള ശങ്കു എന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉപ്പുമാവ് വേണ്ട, ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നായിരുന്നു ശങ്കുവിന്റെ ആവശ്യം. വിഡിയോയില്‍ അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ പാലും മുട്ടയും ആഴ്ചയില്‍ …
Read More »മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് കമല്‍ഹാസന്‍
ബെംഗളൂരു: ഭാഷാവിവാദത്തില്‍ മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് നടന്‍ കമല്‍ഹാസന്‍. പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും അതിനാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കമല്‍ഹാസന്‍ കോടതിയെ അറിയിച്ചു. തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് മാറ്റിവെച്ചതായും നടന്‍ കോടതിയെ അറിയിച്ചു. കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് …
Read More »ഭാഷാവിവാദം; കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: ഭാഷാവിവാദത്തില്‍ നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. കന്നഡ …
Read More »വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 36 മരണം
കനത്തമഴയില്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ചത് അസമിനെയാണ്. 11 മരണങ്ങളാണ് അസമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശില്‍ പത്തും മേഘാലയില്‍ ആറും മിസോറാമില്‍ അഞ്ചും, സിക്കിമില്‍ മൂന്നും ത്രിപുരയില്‍ ഒരാളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ 22 ജില്ലകളിലാണ് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. സിക്കിമില്‍ …
Read More »പി.വി അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കും; ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക തള്ളി
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ അന്‍വര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് വരണാധികാരി. നാമനിര്‍ദേശ പത്രികയില്‍ പത്ത് പേര്‍ ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ പത്ത് പേര്‍ പത്രികയില്‍ ഒപ്പ് വെച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. രണ്ട് പത്രികയായിരുന്നു അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥിയായണ് സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒരു പാര്‍ട്ടി …
Read More »
DeToor reflective wanderings…