കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിലാണ് പൊലീസ് …
Read More »രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു; കേരളത്തില്‍ 1478
ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. കേരളത്തില്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 1478 ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മഹാരാഷ്ട്രയില്‍ മൂന്ന് മരണവും, ദല്‍ഹിയിലും കര്‍ണാടകയിലും രണ്ട് വീതം മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ …
Read More »പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദനമേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂള്‍ പരിസരത്താണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. നേരത്തേയുണ്ടായ പ്രശ്‌നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ …
Read More »ആര്‍.സി.ബി വിജയാഘോഷത്തിനിടെ മരിച്ചത് 11 പേര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായത് വന്‍ ദുരന്തം. ബുധനാഴ്ച സ്റ്റേഡിയത്തില്‍ നടന്ന ആരാധകരുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് പതിനൊന്ന് പേര്‍. ഇതില്‍ പത്ത് പേരെയും നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂര്‍വ ചന്ദ് (32) , ചിന്മയ് (19), ദിവാന്‍ഷി (13), ശ്രാവണ്‍ (20), ശിവലിംഗ് (17), മനോജ് …
Read More »ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ആകാമെന്നാണ് കോടതി ഉത്തരവിട്ടത്. അഡ്മിഷന് വേണ്ടി ഇവരെ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഹൈക്കോടതി …
Read More »‘ഉത്തരവാദിത്തം കാണിക്കണം’; ഹേമകമ്മറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയതെന്ന പാര്‍വതിയുടെ ചോദ്യത്തിനെതിരെ മാല പാര്‍വതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി നടി മാലാ പാര്‍വതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി രംഗത്തെത്തിയത്. സര്‍ക്കാരിനോട് ചോദ്യം ഉന്നയിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോടതിയില്‍ …
Read More »ദേശീയപാത നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്
ന്യൂദല്‍ഹി: ദേശീയപാത നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന് ഉറപ്പ് നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതയുടെ തകര്‍ച്ച സംബന്ധിച്ച് ഇന്ന് നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്. സ്ഥലമേറ്റടുപ്പിന്റെ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. …
Read More »മലപ്പുറം വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിര്‍ത്തിവെച്ചു
മലപ്പുറം: വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. പാതമണ്ണിലേക്ക് താഴ്‌ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തെ വിള്ളല്‍ കണ്ടെത്തിയ കൂരിയാട് ദേശീയപാതയുടെ തൊട്ടടുത്താണ് വലിയപറമ്പ്. പാത മണ്ണിലേക്ക് താഴ്ന്നതിന് പുറമേ സമീപത്ത് ചെറിയ വിള്ളലുകള്‍ കണ്ടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. വലിയപറമ്പിലും അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂരിയാട് മാത്രമായിരുന്നു വിദഗ്ദ സമിതി പരിശോധന നടത്തിയിരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. അതിനിടെ, മുഖ്യമന്ത്രി പിണറായി …
Read More »പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം
കോഴിക്കോട്: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന് ക്രൂരമര്‍ദനം. പത്താം ക്ലാസിലെ 15 വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ വെച്ച് കുട്ടിയെ മര്‍ദിച്ചത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടുകൂടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടില്‍ വിളിച്ച് സ്‌കൂള്‍ അധികൃതര്‍ കാര്യം പറഞ്ഞതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ ചെറിയൊരു അടിപിടി ഉണ്ടായെന്നും മകന് മറ്റൊരു വസ്ത്രവുമായി സ്‌കൂളിലേക്ക് എത്തണമെന്ന് മാത്രമാണ് അധികൃതര്‍ …
Read More »മധ്യകേരളത്തില്‍ കനത്തമഴ മുന്നറിയിപ്പ്; അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: മധ്യകേരളത്തില്‍ വീണ്ടും മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട ഇടുക്കി കോട്ടയം ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പരക്കെ മഴക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 41 മുതല്‍ 61 കി.മീ. വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More »
DeToor reflective wanderings…