Tuesday , March 3 2026, 5:13 am

News

അസാധാരണ ഞായറാഴ്ച: കേന്ദ്ര ബജറ്റ് നാളെ, ചരിത്രമെഴുതാൻ നിർമല സീതാരാമൻ

രാജ്യത്ത് വലിയ ആകാംക്ഷ നിറയുന്ന അസാധാരണ ഞായറാഴ്ചയാകും നാളെ. മറ്റൊന്നുമല്ല, രാജ്യം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം നാളെയാണ്. മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാകും അവതരിപ്പിക്കുക. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് …

Read More »

ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും; സർചാർജ് കുറച്ച് കെഎസ്ഇബി

തിരുവനന്തപുരം: സർചാർജ് കുറച്ച് കെഎസ്ഇബി. ഫ്രെബുവരിയിൽ പ്രതിമാസ ബില്ലുകാരിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കില്ല. എന്നാൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ ഈടാക്കും.         ജനുവരിയിൽ സർചാർജ് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

Read More »

ജനുവരിയിൽ റെക്കോഡ് കലക്ഷൻ; ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം

തിരുവനന്തപുരം: ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം. ജനുവരിയിൽ റെക്കോഡ് വരുമാനമാണുള്ളത്. ഈ മാസം 29-ാം തിയതി വരെയുള്ള കണക്ക് പ്രകാരം മാസം ലഭിച്ചത് 6.18 കോടി രൂപയാണ്. ആദ്യമായാണ് പ്രതിമാസ കലക്ഷൻ 6 കോടി കടക്കുന്നത്. ജനുവരിയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. 1.14 കോടിയാണ് വരുമാനം. 2021ൽ ആരംഭിച്ചത് മുതൽ ഇതുവരെ ബജറ്റ് ടൂറിസത്തിന് ലഭിച്ചത് 106 കോടി രൂപയാണ്. കെഎസ്ആര്‍ടിസിയുടെ അഭിമാന പദ്ധതികളിലൊന്നാണ് …

Read More »

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി: റെയ്ഡിനിടെ സ്വയം വെടിവച്ചു

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ഐടി റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.      അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഓഫീസ് പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. നാരായണ …

Read More »

വിമാനത്താവളത്തിനിടം ഉണ്ടെങ്കിൽ പിന്നെ നാട്ടുകാരുടെ ഭൂമി എന്തിന്? കരിപ്പൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ നാട്ടുകാർ

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിനായി ഒരു ഇഞ്ച് ഭൂമിപോലും ഇനി വിട്ടു തരില്ലെന്ന് പ്രദേശവാസികൾ. അന്യായവും അശാസ്ത്രീയവുമായ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. നാട്ടുകാർ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.         പാർക്കിങ് ഗ്രൗണ്ടിനായുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെയാണ് പ്രതിഷേധം. എയർപോട്ടിന്റെ കയ്യിൽ തന്നെ ആവശ്യമായ സ്ഥലമുണ്ടായിട്ടും പാർക്കിങ് ഗ്രൗണ്ടിനായി പ്രദേശവാസികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നു എന്നാണ് ആരോപണം.

Read More »

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; മിനിമോള്‍ വൈസ് പ്രസിഡന്റ്

തൃശൂർ: തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്.11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുയായിയിരുന്നു            ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായമായിരുന്നു. …

Read More »

മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് അവസരം ;ആലപ്പുഴയിൽ വാക്ക്-ഇൻ ഇന്റർവ്യൂ

ആലപ്പുഴ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 10,000 രൂപ. പ്രായപരിധി 28 വയസ്സ്. പരിശീലന കാലം ഒരു വര്‍ഷം.        യോഗ്യരായവർ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍), മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ …

Read More »

കുമരകത്തിന് ചിറകുകൾ അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കംകൂട്ടി ഹെലിപോർട്ട്: ബജറ്റിൽ 5 കോടി

കോട്ടയം : കുമരകത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആക്കം കൂട്ടുന്ന ഹെലിപോർട്ട് നിർമിക്കാൻ ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കുമരകത്തേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചാരികൾക്ക് വേഗം എത്താനും വിഐപി സന്ദർശനം ഉണ്ടാകുമ്പോൾ പൂർണമായും നിശ്ചലമാക്കുന്ന ഗതാഗത നിയന്ത്രണത്തിൽനിന്ന് മോചനമേകാനും ഹെലിപോർട്ട് ഉപകരിക്കും.         ഹെലിടൂറിസത്തിനും കുമരകത്ത് അനന്തസാധ്യതയുണ്ട്. കൊച്ചിയിൽനിന്ന് 20 മിനിറ്റ് മതി കുമരകത്ത് എത്താൻ. കോട്ടയത്തുനിന്ന് ശബരിമലയിലേക്കു പോകാൻ …

Read More »

മേനംകുളത്ത് വൻ തീപിടിത്തം; ഗതാഗതം നിയന്ത്രിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിലാണ് തീ പടർന്നുപിടിച്ചത്. ഒരു മണിക്കൂറിലേറെയായി കത്തുന്ന തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ ഫയർഫോഴ്സ് ടീം സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് . കളക്ടറുമായി സംസാരിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

Read More »

സ്വര്‍ണ്ണക്കൊള്ളക്കേസ്:എസ് ശ്രീകുമാറിന് ജാമ്യം; ‘മഹസറിൽ ഒപ്പിട്ടത് ഉദ്യോഗസ്ഥനെന്ന നിലയില്‍’

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം.ഇന്നുതന്നെ ശ്രീകുമാര്‍ ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാറിന്റെ …

Read More »