കാര്‍ബോഹൈഡ്രേറ്റ് കഴിച്ചാല്‍ വണ്ണം വയ്ക്കും, പ്രമേഹം ഉണ്ടാക്കും, എന്നിങ്ങനെ കാര്‍ബിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പല കാര്യങ്ങളും നിങ്ങള്‍ നിത്യജീവിതത്തില്‍ കേള്‍ക്കുന്നുണ്ടാകും. എന്ന് വച്ച് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിലെ കാര്‍ബെല്ലാം ഒഴിവാക്കിയേക്കാം എന്ന് കരുതരുത്. കാരണം നമ്മുടെ ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് കാര്‍ബ്. തലച്ചോറും പേശികളും ചുവന്ന രക്തകോശങ്ങളുമെല്ലാം ശരിയായി പ്രവര്‍ത്തിക്കാന്‍ കാര്‍ബ് ആവശ്യമാണ്. കാര്‍ബ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നാല്‍ ഇന്ധനമില്ലാതെ കാര്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. അരിയും ഗോതമ്പുമെല്ലാം പണ്ട് …
Read More »പഴങ്ങൾ കഴിക്കേണ്ട അളവും സമയവും ; ഇനി തെറ്റുകൾ ഒഴിവാക്കാം
ആവശ്യപോഷകങ്ങൾ ലഭിക്കാൻ ഏറ്റവും മികച്ചമാർഗമാണ് പഴങ്ങള്‍ കഴിക്കുക എന്നത്. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ചില കാൻസറുകൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുകയും ചെയ്യും. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങൾ എങ്ങനെ കഴിക്കുന്നു, എത്ര കഴിക്കുന്നു, എന്തിനൊപ്പം കഴിക്കുന്നു എന്നതും പ്രധാനമാണ്. പഴങ്ങൾ കഴിക്കുമ്പോൾ ആളുകൾ വരുത്തുന്ന തെറ്റുകളെ അറിയാം. ഒപ്പം അവ ശരിയായി എങ്ങനെ …
Read More »പാൽ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യകരമോ?
ആരോഗ്യത്തിന് പാൽ നല്ലതാണെന്ന് നമുക്കറിയാം. പാൽ ചേർത്ത നല്ല കടുപ്പത്തിലുള്ള ഒരു ചായയോ കാപ്പിയോ എന്നും മലയാളികൾക്ക് നിർബന്ധമാണ്. പനീറും, ചീസും, ബട്ടറും, ഷേക്കും, ഐസ്ക്രീമുമൊക്കയായി പല രീതിയില്‍ നമ്മുടെയുള്ളിൽ ദിവസവും പാല്‍ എത്തുന്നുണ്ട്. . നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയണ്ടേ? എല്ലുകളുടെ ആരോഗ്യം:പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. എല്ലുകൾക്ക് ആരോഗ്യം നൽകുന്ന കാത്സ്യവും വൈറ്റമിൻ ഡി യും പാലിൽ ധാരാളം …
Read More »ടെൻഷൻ കുറയ്ക്കാൻ സൈക്കോളജിസ്റ്റ് വേണ്ട… വെള്ളം മതി
എന്താണെന്ന് അറിയില്ല ആകെയൊരു ടെൻഷൻ.. ഈ ഡയലോഗ് പറയുന്നവരുടെ ശ്രദ്ധയ്ക്ക്. വെറുതെ ടെൻഷനടിച്ച് സമയം കളയാതെ മതിയായ രീതിയിൽ വെള്ളം കുടിക്കാറുണ്ടോ എന്നൊന്ന് ആലോചിക്കണം. വെള്ളം കുടിച്ചില്ലെങ്കിൽ അത് സമ്മർദ്ദത്തിന് ഇടയാക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.ലിവർപൂളിലെ ജോൺമൂർസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തെ കുറിച്ച് ജേർണൽ ഒഫ് അപ്ലയ്ഡ് ഫിസിയോളജിയിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ഒരു ദിവസം എത്ര ലിറ്റർ വെള്ളമാണ് കുടിക്കേണ്ടതെന്ന് പലർക്കും അറിയില്ല. …
Read More »ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങളില്‍ ഭൂരിഭാഗവും സ്തനാര്‍ബുദം മൂലമെന്ന് പഠനം
ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നതായാണ് അടുത്തിടെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ക്യാന്‍സര്‍ മരണങ്ങളില്‍ ഏറിയ പങ്കും സ്തനാര്‍ബുദം മൂലമാണെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമതായി ശ്വാസകോശ അര്‍ബുദവും തൊട്ടുപിന്നില്‍ അന്നനാളത്തിലെ ക്യാന്‍സറുമാണ്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ …
Read More »അമീബിക് മസ്തിഷ്ക ജ്വരം: രാജ്യത്ത് കൂടുതല്‍ കേസുകള്‍ കേരളത്തില്‍; രോഗബാധ വീട്ടിനുള്ളില്‍ നിന്നും
തിരുവനന്തപുരം: രാജ്യത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. രോഗബാധമൂലമുള്ള മരണനിരക്ക് ആഗോള തലത്തില്‍ 97 ശതമാനമാണെങ്കിലും കേരളത്തില്‍ മരണനിരക്ക് 24 ശതമാനം മാത്രമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളില്‍ ഈ മരണങ്ങള്‍ രോഗബാധമൂലമാണോ എന്ന് സംശയിക്കുന്നു എന്ന് മാത്രമാണുള്ളത്. രോഗത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം പാളുന്നു എന്നതിന്റെ സൂചനകളാണ് വര്‍ദ്ധിച്ചു വരുന്ന കേസുകള്‍. 1971 …
Read More »ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതുചരിത്രം കുറിച്ച് റഷ്യ; മനുഷ്യരിലെ ആദ്യ വാക്‌സീന്‍ പരീക്ഷണം വിജയം
ഒടുവില്‍ ലോകം പ്രതീക്ഷിച്ച വലിയ വാര്‍ത്തയെത്തി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ നാഴികക്കല്ലാകുന്ന പരീക്ഷണം റഷ്യന്‍ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമാണെന്ന് ഫെഡറല്‍ മെഡിക്കല്‍ ആന്റ് ബയോളജിക്കല്‍ ഏജന്‍സിയാണ് (എഫ്.എം.ബി.എ) വ്യക്തമാക്കിയത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തില്‍ 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി ഏജന്‍സി അവകാശപ്പെട്ടു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് …
Read More »ചികിത്സാ പിഴവ്; കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണം – ഹൈക്കോടതി
കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കാനും വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി 12 നിര്‍ദേശങ്ങളടങ്ങിയ കരട് മാര്‍ഗ്ഗരേഖ ഹൈക്കോടതി പുറപ്പെടുവിച്ചു. വിദഗ്ദ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ പ്രതികളായ രണ്ടുകേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് വിധി. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ രേഖകള്‍ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, …
Read More »കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, ജില്ലയിൽ ഒമ്പത് രോഗികൾ
കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്നെത്തിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം ഉറപ്പായത്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആറു പേർ. മലപ്പുറം, വയനാട് ജില്ലക്കാരാണ് മറ്റ് രോഗികൾ . രോഗം പടരുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയുമായിട്ടില്ല. സ്വദേശിനിയായ …
Read More »കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ള രണ്ടുപേരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും
കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ …
Read More »
DeToor reflective wanderings…