ആവശ്യപോഷകങ്ങൾ ലഭിക്കാൻ ഏറ്റവും മികച്ചമാർഗമാണ് പഴങ്ങള്‍ കഴിക്കുക എന്നത്. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ചില കാൻസറുകൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുകയും ചെയ്യും. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങൾ എങ്ങനെ കഴിക്കുന്നു, എത്ര കഴിക്കുന്നു, എന്തിനൊപ്പം കഴിക്കുന്നു എന്നതും പ്രധാനമാണ്. പഴങ്ങൾ കഴിക്കുമ്പോൾ ആളുകൾ വരുത്തുന്ന തെറ്റുകളെ അറിയാം. ഒപ്പം അവ ശരിയായി എങ്ങനെ കഴിക്കണം എന്നും മനസിലാക്കാം.
ദഹനത്തിന് ആവശ്യമായ നാരുകൾ എല്ലാം നീക്കപ്പെട്ടവയാണ് ജൂസ് അഥവാ പഴച്ചാറുകൾ. പഴച്ചാറിൽ പഞ്ചസാരയും ധാരാളമുണ്ട്. കൂടുതല്‍ കാലറിയും ശരീരത്തിലെത്തും. ജ്യൂസ് കുടിക്കാനാണിഷ്ടം എങ്കിൽ ഒരു ചെറിയ ഗ്ലാസ് മാത്രം കുടിക്കുക. 100 ശതമാനം പഴച്ചാറിനെക്കാൾ മികച്ച ഗ്ലൈസെമിക് ഇൻഡക്സും വിശപ്പകറ്റുന്നതും പഴങ്ങൾ ആണെന്ന് പഠനങ്ങളും പറയുന്നു. ഏതു സമയത്താണ് പഴങ്ങൾ കഴിക്കുന്ന് എന്നതിനെ ആശ്രയിച്ചിരിക്കും ഗ്ലൈസെമിക് ഫലങ്ങൾ. ഭക്ഷണത്തിനു മുൻപ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. പഴങ്ങൾ, അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾക്ക് ഏതാണ്ട് 20–30 മിനിറ്റുകൾക്ക് മുൻപ് ഒരു സ്റ്റാർട്ടർ ആയി കഴിക്കുന്നതാണ് നല്ലത്. ഇത് വിശപ്പകറ്റാനും ഭക്ഷണശേഷം ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് കുറയുകയും ചെയ്യും.
ഉണക്കിയ പഴങ്ങളിൽ കാലറി വളരെ കൂടുതലായിരിക്കും. അവയിൽ നിന്ന് ജലാംശം നീക്കം ചെയ്തിരിക്കുന്നതിനാൽ ഇത് കൂടുതലായി കഴിക്കാനും ഇടയുണ്ട്. വളരെ ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. യോഗർട്ടിലോ സാലഡിലോ ഓരോ സ്പൂൺ ഡ്രൈ ഫ്രൂട്ട്സ് ചേർക്കാവുന്നതാണ്ജൂസ് അടിക്കുന്നതിനെക്കാൾ പഴങ്ങൾ സ്മൂത്തി ആക്കുന്നതാണ് നല്ലത് എന്ന് കരുതിയെങ്കിൽ തെറ്റിയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ബ്ലെൻഡിങ് കോശഭിത്തികളെ വിഘടിപ്പിക്കും. കൂടാതെ തേനും പാലും ചേർക്കുമ്പോൾ കാലറിയും പഞ്ചസാരയും കൂടുകയാണ് ചെയ്യുന്നത്. സ്മൂത്തി കഴിക്കണമെന്നുണ്ടെങ്കിൽ പച്ചക്കറിയോ പ്രോട്ടീൻ പൗഡർ അല്ലെങ്കിൽ നട്ട് പൗഡറോ ചേർക്കാം.
കാർബോഹൈഡ്രേറ്റ് ഉണ്ടെന്നോർക്കാതെ വലിയ അളവിൽ പ്രമേഹരോഗികൾ പഴങ്ങൾ കഴിക്കുകയാണെങ്കിൽ ഗ്ലൂക്കോസ് അധികമാകും. പ്രമേഹരോഗമുള്ളവർ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ മാത്രമേ കഴിക്കാവൂ. അതുപോലെ കഴിക്കുന്ന അളവും പ്രധാനമാണ്.
അമ്ലഗുണമുള്ള (acidic) പഴങ്ങൾ കഴിച്ച ശേഷം പല്ലു വൃത്തിയാക്കാറുണ്ടോ? തുടർച്ചയായി അമ്ലഗുണമുള്ള പഴങ്ങളും പഴച്ചാറുകളും കഴിക്കുന്നത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാനും പല്ലിൽ പോതുണ്ടാകാനും സാധ്യത കൂട്ടും. അമ്ലഗുണമുള്ള പഴങ്ങൾ കഴിച്ച ശേഷം എല്ലായ്പ്പോഴും വായ കഴുകുക. പല്ലു തേക്കാനും മറക്കരുത്. പഴങ്ങൾ പോഷകസമൃദ്ധം ആണ്. എന്നാൽ ചില പഴങ്ങളിൽ മറ്റുള്ളവയെക്കാൾ കാലറി കൂടുതലായിരിക്കും. വലിയ അളവിൽ പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഭക്ഷണം കൃത്യമായ അളവിൽ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കിൽ ന്യൂട്രീഷൻ പറയുന്നുണ്ട്. വാഴപ്പഴം, വെണ്ണപ്പഴം, മാമ്പഴം തുടങ്ങിയ കാലറി കൂടിയ പഴങ്ങളോടൊപ്പം പ്രോട്ടീനോ ഫൈബറോ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് വിശപ്പകറ്റും വ്യത്യസ്തത
വ്യത്യസ്തതരം പഴങ്ങളിൽ വ്യത്യസ്തതരം പോഷകങ്ങളും ഫൈറ്റോകെമിക്കലുകളും ആണുള്ളത്. പഴങ്ങളിലെ വ്യത്യസ്തത പോഷകങ്ങളും മൈക്രോബയോമും വർധിപ്പിക്കും. ഓരോ സീസണിലും ലഭ്യമായ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.
ഒരേതരം ഭക്ഷണം അല്ലെങ്കിൽ ഒരേ ഭക്ഷണഗ്രൂപ്പ് ശീലമാക്കിയാൽ അവയിൽ പ്രോട്ടീൻ വളരെ കുറവായിരിക്കും. മാത്രമല്ല അവയിൽ അവശ്യകൊഴുപ്പും ഫൈബറും അവശ്യപോഷകങ്ങളും കുറവായിരിക്കും. സമീകൃതഭക്ഷണത്തിന്റെ ഭാഗമായി മാത്രം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും പഴങ്ങൾ മാത്രം കഴിക്കാതിരിക്കുക. പഴങ്ങളിൽ നാരുകൾ (fibre), വൈറ്റമിനുകൾ, പൊട്ടാസ്യം, പോളിഫിനോളുകൾ തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. മെറ്റബോളിക് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. ആരോഗ്യഗുണങ്ങൾ ലഭിക്കാൻ പഴങ്ങൾ ശരിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.
DeToor reflective wanderings…