Thursday , March 5 2026, 5:07 pm

aaa

ബാങ്ക് അക്കൗണ്ട് വിൽപന ഏറ്റവും കൂടുതൽ എറണാകുളത്ത് സംസ്ഥാനത്ത് പതിനാലായിരം അക്കൗണ്ടുകൾ വിൽപനയ്ക്ക്

ഒറിജിനൽ അക്കൗണ്ട് ഉടമയിൽ നിന്ന് നിയമവിരുദ്ധ പണമിടപാടുകൾക്കായി വില കൊടുത്ത് വാങ്ങുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ . അക്കൗണ്ട് നമ്പറും പാസ് വേഡുകളും ഇ മെയിൽ വിലാസവും എടി എം കാർഡുകളും വാങ്ങും. ഇടനിലക്കാർ വഴിയാണ് കച്ചവടം. അയ്യായിരം മുതൽ പതിനായിരം രൂപ വരെ കൊടുക്കും .കൈമാറ്റം ചെയ്തു കഴിഞ്ഞാൽ ഇടപാടുകൾ മുഴവനായും കള്ളപ്പണമോ തട്ടിപ്പുകളോ ആവും. പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് ഒറിജിനൽ അക്കൗണ്ട് ഉടമ കെണിയാലാവുന്നത്. ഗൾഫ് രാജ്യങ്ങളിലിരുന്നാണ് ഇത്തരം അക്കൗണ്ടുകളുടെ …

Read More »

ബ്ലാക്ക്‌ബെറിക്ക് രണ്ടാം വരവ് സെപ്തംബറിൽ വാങ്ങാം

ചൈനീസ്  കമ്പനിയായ സിൻവ ടെക്നോളജീസ്, ബ്ലാക്ക്‌ബെറി ക്ലാസിക് ക്യൂ20 ഫോണിനെ പുതിയ രൂപത്തിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. ആധുനിക ഹാർഡ്‌വെയറും ഏറ്റവും പുതിയ ആൻഡ്രോയിഡ് സിസ്റ്റവും ഉൾപ്പെടുത്തിയ ഈ പുതിയ ഫോണിന് സിൻവ ക്യൂ25 പ്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബ്ലാക്ക്‌ബെറിയുടെ ഐതിഹാസിക ഡിസൈൻ ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ഈ വാർത്ത ഇതിനോടകം തന്നെ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് ബിസിനസ്, അധികാരം, വിജയം എന്നിവയുടെ പ്രതീകമായിരുന്നു ബ്ലാക്ക്‌ബെറി ക്ലാസിക്. ഈ …

Read More »

വേണം വി എസിന് ക്യാപിറ്റൽ പണിഷ്മെൻ്റ്

ജേക്കബ് തോമസ് റോസ ലക്സംബെർഗ് തലയ്ക്ക് അടിയേറ്റാണ് മരിച്ചത്. ജർമ്മൻകമ്യൂണിസ്റ്റായിരുന്നു. സ്റ്റാലിനുമായി പ്രത്യയശാസ്ത്രപ്രശ്നങ്ങളിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. 1919 ലാണ് ജർമ്മൻ വിപ്ളവം. ഒക്ടോബർ വിപ്ളവത്തിന് പിന്നാലെ . സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരം പിടിച്ചു . ഇടതുപക്ഷ നിലപാടുകളുടെ പേരിൽ ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഭിന്നാഭിപ്രായമായി.സർക്കാരിനെതിരെ കലാപമുണ്ടായി. കലാപം അടിച്ചമർത്താൻ കൂലി പട്ടാളക്കാരെയാണ് സോഷ്യലിസ്റ്റ് ഭരണം ഇറക്കിയത് . ഇവരാണ് ബെർലിനിലെ ഹോട്ടലിൽ നിന്ന് റോസയെ പിടി കൂടി തലയ്ക്ക് അടിച്ചും …

Read More »

വി എസ് / VS ആരാണ് വെട്ടി നിരത്തിയത് ?

ജെയ്ക് തോമസ് 97 ലായിരുന്നു വെട്ടി നിരത്തൽ സമരം .കുട്ടനാടൻ വയലേലകളെ സംരക്ഷിക്കാൻ വി എസ് നേതൃത്വം കൊടുത്ത ഭൂസമരം . 2006ൽ മുഖ്യമന്ത്രിയായപ്പോൾ വി.എസ് നിയമം കൊണ്ടുവന്നു . നെൽവയൽ , തണ്ണീർത്തട സംരക്ഷണ നിയമം . 2016 ൽ പിണറായി ഭേദഗതി കൊണ്ടുവന്നു. ഫീസടച്ച് വയലുകൾ നികത്താം. ഇതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ സി.പി.എമ്മിൻ്റെ കഥയും കഥാശേഷവുമുണ്ട് .ഒന്ന് ജനാഭിമുഖ്യമായി നിന്നത്. മറ്റൊന്ന് പൗരപ്രമുഖരെ ചേർത്ത് നിറുത്തുന്നത്.. ഇതിലൊരു …

Read More »

വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.

Read More »

ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിനെതിരെ തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ …

Read More »

ഇന്നും അതിശക്ത മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേട്ടാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം …

Read More »

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ …

Read More »

ശുഭാംശു ശുക്ള ഇന്ന് പുറപ്പെടും

പലവട്ടം മാറ്റി വെച്ച ബഹിരാകാശ യാത്ര ഇന്നാണ്. ഇന്ത്യൻ സമയം 12.01 ന് ഫ്ളോറിഡിയിലെ നാസ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശുവും സംഘവും പുറപ്പെടും. ആക്സിയം-4 ദൗത്യത്തിൽ ഹംഗറി, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ കൂടിയുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30 ന് ബഹിരാകാശ നിലയത്തിലെത്തും. 14 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്ത് എത്തുന്നത്.

Read More »

കുഞ്ഞുങ്ങൾക്കായി റേഡിയോ നെല്ലിക്ക ബാല്യ സൗഹൃദമാവാൻ കേരളം

കുട്ടികൾക്കായുള്ള കേരളത്തിൻ്റെ ഇൻ്റർനെറ്റ് റേഡിയോ .പേര് റേഡിയോ നെല്ലിക്ക .തിങ്കൾ മുതൽ വെള്ളി വരെ വിവിധ പരിപാടികൾ . ശനിയും ഞായറും റിപ്പീറ്റ്. ചർച്ചകളും ഇൻ്റർആക്ഷൻസും കൊഴുക്കും. മാതാപിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ അറിയിപ്പുകളും വിജ്ഞാപനങ്ങളും റേഡിയോ വഴി കിട്ടും. കുട്ടികൾക്കിടയിലെ ലഹരിവ്യാപനം, സമൂഹമാധ്യമജ്വരം, ആത്മഹത്യാപ്രവണത തുടങ്ങിയവക്കൊക്കെ തടയിടാനുള്ള ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ സംരംഭമാണ് റേഡിയോ നെല്ലിക്ക. പ്ളേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ളിക്കേഷൻ ലഭ്യമാണ് .@radionellikka.com ൽ ഗൂഗിൾ ചെയ്താലും കിട്ടും.

Read More »