Thursday , March 5 2026, 5:06 pm

aaa

നടിയെ ആക്രമിച്ച കേസ് അന്തിമവാദം പൂർത്തിയാക്കി; വിധിതീയതി ഉടൻ പ്രഖ്യാപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

Read More »

കാസര്‍കോട്ടെ വെടിവെപ്പില്‍ വീടിന് നേരെ വെടിവെച്ചത് വീട്ടിലെ 14കാരൻ, ഓൺലൈൻ ഗെയിമിന്റെ സ്വാധീനമെന്ന് പൊലീസ്

കാസർകോട്: കുമ്പള ഉപ്പളയിൽ വീടിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടിലെ 14കാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവെച്ചത്. വെടിവെക്കാൻ ഉപയോഗിച്ച എയർഗൺ പൊലീസ് പിടിയിച്ചെടുത്തു.ശനിയാഴ്ച വൈകുന്നേരമാണ് ഹിദായത്ത് ബസാറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിന് നേരെ വെടിവെപ്പുണ്ടാകുന്നത്. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ല് തകർന്നു. അഞ്ച് പെല്ലറ്റുകൾ ബാൽക്കണിയിൽനിന്നു കണ്ടെടുത്തു. സംഭവസമയത്ത് അബൂബക്കറിന്റെ ഇളയമകനായ 14കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും രണ്ടുമക്കളും വിവിധ ആവശ്യങ്ങൾക്കായി പുറത്തായിരുന്നു.     …

Read More »

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂടുമെന്നു സൂചന നല്‍കി മന്ത്രി ജെ.ചിഞ്ചുറാണി. പാല്‍ വില കൂട്ടുന്നതിനോട് സര്‍ക്കാരിനു യോജിപ്പാണെന്ന് ചിഞ്ചുറാണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എത്ര രൂപയെന്നത് തീരുമാനിക്കും. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വില വര്‍ധനയുണ്ടാകും. പാല്‍വില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാന്‍ മില്‍മ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു   …

Read More »

പുറപ്പെട്ടു പോയ പോയ വാക്ക്

എഴുത്തിന് രാഷ്ട്രീയം വേണോ? മലയാള പരിസരത്ത് ഈ ചോദ്യത്തിന് ഉത്തരം സത്യമായും ഇടതുപക്ഷമായിരിക്കയെന്നാണ്. ഇടതുപക്ഷമെന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ പാർട്ടികളെ ചാരിയിരിക്കുകയെന്നുമാവാം . രാജീവൻ ഇതിൽ ആദ്യത്തേത് മാത്രമായിരുന്നു. ഇടതു ലേബൽ പാർട്ടികളെ ചാരാതെ എഴുത്തിലുടനീളം ഇടതുപക്ഷമായിരുന്നവൻ തച്ചംപൊയിൽ രാജീവൻ . ഇടതുപാർട്ടികൾക്ക് വേണ്ടപ്പെട്ടവനെന്ന പ്രഛന്ന വേഷമഴിച്ചവൻ. അങ്ങനെയാണ് ശേഷക്രിയയിൽ നിന്ന് ക്രിയാശേഷത്തിലേക്കുള്ള ദൂരം രാജീവൻ നടന്നെത്തിയത് വലതുപക്ഷമെന്ന ആക്ഷേപ രസത്തിൽ മലയാള പരിസരത്ത് ഒരു തരം അസ്പ്രശ്യത രാജീവനുണ്ടായിരുന്നു. …

Read More »

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ;പ്ലസ് വൺ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്ക് ശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്ത് വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്.         ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ …

Read More »

താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ടു;സംഘർഷത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. പ്രതിഷേധക്കാർ പ്ലാന്റിന് തീയിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഫ്രഷ്‌കട്ട് സ്ഥാപനത്തിന്റെ കട്ടിപ്പാറയിലെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധം.        കോഴിമാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാർജിൽ സമരക്കാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ കല്ലേറിൽ …

Read More »

സ്വർണവില തുടർച്ചയായി താഴേക്ക് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. രണ്ടുദിവസത്തിനിടെ 1520 രൂപയാണ് കുറഞ്ഞത്.        അന്താരാഷ്ട്ര വിപണിയില്‍ …

Read More »

ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പരാജയം; അച്യുതാനന്ദൻ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല

ആലപ്പുഴ: ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം പാളി. കുട്ടനാട്ടിൽ ഇന്ന് നടക്കുന്ന അച്യുതാനന്ദൻ പുരസ്‌കാര ചടങ്ങിൽ ജി.സുധാകരൻ പങ്കെടുക്കില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ വീട്ടിലെത്തി സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയുടെ നോട്ടിസിൽ സുധാകരൻ്റെ പേരുണ്ടായിരുന്നില്ല. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി.എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ …

Read More »

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ സ്വാമി ചൈതന്യാനന്ദക്ക് കൂട്ട് അധ്യാപികമാർ

ന്യൂദൽഹി :വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയ സ്വാമി ചൈത്യാനന്ദക്ക് ഒത്താശ ചെയ്തത് അധ്യാപികമാർ .ദൽഹിയിലെ ശ്രീശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റിലെ എക്സിക്യൂട്ടീവ് ഡയറക്ടറും അസോസിയേറ്റ് ഡീനും സീനിയർ അധ്യാപികയുമാണ് പിടിയിലായത്. സ്വാമിയുടെ താത്പര്യപ്രകാരം പെൺകുട്ടികളെ ഭീഷണി പ്പെടുത്തലായിരുന്നു ഇവരുടെ രീതി . ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാമിയുടെ മുറിയിൽ പൊലീസ് നടത്തിയ തിരച്ചലിൽ സെക്സ് ടോയ്സും ഉന്നതരുമൊത്തുള്ള വ്യാജ ചിത്രങ്ങളും കണ്ടെടുത്തു .17 പെൺകുട്ടികളാണ് സ്വാമിക്കെതിരെ പരാതി നൽകിയത്. ഒളിവിൽ പോയ …

Read More »

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. കേസിൽ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടി ഡിവിഷൻ ബെഞ്ചും ശരിവച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസ് നിലനിൽക്കുന്നതുവരെ ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി കോ ടതിയിൽ ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി …

Read More »