Thursday , March 5 2026, 5:06 pm

aaa

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാർ: ഡിസംബറിൽ മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയിലമരുന്നു. കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെൽഷ്യസ് ആണ് തിങ്കളാഴ്ച പുലർച്ചെ രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്.        പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മഴ പൂർണമായും മാറിയതോടെ ഇനിയും തണുപ്പ് കുറയുമെന്നും പൂജ്യം ഡിഗ്രിക്ക് …

Read More »

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്; ബിൽ ഇന്ന് അവതരിപ്പിക്കും

കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) പേര് മാറ്റുന്ന ബിൽ ഉടൻ അവതരിപ്പിക്കും. വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി ആർഎഎം ജി ബിൽ), 2025 എന്നാണ് പുതിയ ബിൽ. അതിനിടെ ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു. ഉച്ചകഴിഞ്ഞ് ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.      2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഇത് …

Read More »

കാസർകോട്ട് 21 വയസുകാരിയിലൂടെ ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കാസർകോട്: കാസർകോട് ജില്ലയിലെ കുമ്പള ​ഗ്രാമപഞ്ചായത്ത് ശാന്തിപ്പള്ളം വാർഡിൽ എൽഡിഎഫ് വിജയം. കാരി സ്നേഹയിലൂടെ ബിജെപി വാർഡ് പിടിച്ചെടുത്തു. ജെഡിസി വിദ്യാര്‍ഥിനിയാണ് കെ. സ്‌നേഹ.കാസര്‍കോട് കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സ്‌നേഹ പ്രവര്‍ത്തിച്ചിച്ചു.        അതേ സമയം കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ യുഡിഎഫിന് അട്ടിമറി വിജയം. ആദ്യ കാലത്ത് …

Read More »

തലസ്ഥാന നഗരിയിൽ ഇനി സിനിമയുടെ തിരയിളക്കം;30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.മലയാളിയുടെ ചലച്ചിത്ര സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഐഎഫ്എഫ്കെ വഹിച്ച പങ്ക് ചെറുതല്ല. നിരവധി സംവിധായകരും താരങ്ങളും ടെക്‌നീഷ്യന്മാരുമാണ് മേളയിലൂടെ പല കാലങ്ങളിലായി സിനിമാലോകത്തേക്കെത്തിയത്.          ഓരോ സിനിമകൾക്കും മൂന്ന് …

Read More »

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ

 സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് (12/12/25) രാവി​ലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്.ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവി​ലെ ഗ്രാമിന് 175 രൂപ വർധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കൂടി 97,280 രൂപയുമായിരുന്നു.ഈ വർഷം ഒക്ടോബർ 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന …

Read More »

പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും വോട്ട് ചെയ്യാനെത്തി

ഫറോക്ക്:പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും സ്വാതന്ത്ര്യ സമര സേനാനി ‘സോഷ്യോ വാസുവേട്ടന്‍’ വോട്ട് ചെയ്യാനെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ നാല്‍പ്പത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ലായിരുന്നുവോട്ട്.      മക്കളായ രമേഷ് ബാബുവിനും രാജ് നാരായണിനുമൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.ജനാധിപത്യ മഹോത്സവത്തില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പൗരന്‍മാരുടെ കടമയാണെന്നും സ്വാതന്ത്ര്യ സമര സേനാനി വാസു പറഞ്ഞു. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ട് ചെയ്തത്.

Read More »

കണ്ണൂരിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി. ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ റോഷിത്തിന്റെ കൂടെ പോയി എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Read More »

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ;മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച. അഞ്ചാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. ഇന്നലെ കോളജുകളിൽ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയ്ക്കാണ് 2024 ഡിസംബറിലെ ചോദ്യപേപ്പർ ഉപയോഗിച്ചത്. ചോദ്യപേപ്പർ പരിശോധിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ

Read More »

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും. രാഹുലിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിർണായകമാണ്.എന്നാൽ രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. ബലാത്സം​ഗം, യുവതിയെ അശാസ്ത്രീയ രീതിയിൽ ​ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുക അടക്കമുള്ള ​ഗുരുതര …

Read More »

ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന

തിരുവനന്തപുരം : ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക.       ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ …

Read More »