Thursday , March 5 2026, 3:18 pm

aaa

ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും; സർചാർജ് കുറച്ച് കെഎസ്ഇബി

തിരുവനന്തപുരം: സർചാർജ് കുറച്ച് കെഎസ്ഇബി. ഫ്രെബുവരിയിൽ പ്രതിമാസ ബില്ലുകാരിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കില്ല. എന്നാൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ ഈടാക്കും.         ജനുവരിയിൽ സർചാർജ് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

Read More »

ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്

വിജയ് നായ‍കനായ ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിഗണിച്ചാണ് നീക്കം. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്‍റെ അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി.        സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് …

Read More »

മേനംകുളത്ത് വൻ തീപിടിത്തം; ഗതാഗതം നിയന്ത്രിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിലാണ് തീ പടർന്നുപിടിച്ചത്. ഒരു മണിക്കൂറിലേറെയായി കത്തുന്ന തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ ഫയർഫോഴ്സ് ടീം സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് . കളക്ടറുമായി സംസാരിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

Read More »

മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും;ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കുംദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി …

Read More »

മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

പാലക്കാട് : പാലക്കാട്‌ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി ജവഹർ നഗറിൽ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്. പാലക്കാട്‌ കുരുടിക്കാടിൽ വെച്ചാണ് പിടിയിലായത്. 3 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈകൂലി വാങ്ങുന്നുവെന്ന് നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ സുമനെ വിജിലൻസ് പിടികൂടിയത്. ഇയാളെ …

Read More »

‘ആർ.സി.സി യിൽ കാൻസർ മരുന്ന് മാറി നൽകി: കമ്പനിക്കെതിരെയുള്ള നിയമനടപടികളിൽ കാലതാമസം പാടില്ല’ : മനുഷ്യാവകാശ കമ്മീഷൻ

ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്ന് പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു.          കഴിഞ്ഞവർഷം …

Read More »

ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.             രാത്രി എട്ട് മണിയോടെ പെരിങ്ങമ്മല ഭാഗത്ത് നിന്നും വന്നുകൊണ്ടിരുന്ന ഓട്ടോറിക്ഷയെ റോഡിന് വശത്ത് നിന്നും പാഞ്ഞടുത്ത കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഓട്ടോറിക്ഷ …

Read More »

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യം നൽകി കോടതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു.          ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി …

Read More »

അഞ്ചിലധികം നിയമലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ടോൾ കുടിശിക വരുത്തന്നവരുടെ പെർമിറ്റ് റദ്ദാക്കും; പുതുക്കിയ ഗതാഗത നിയമം ഇങ്ങനെ

കേന്ദ്ര സർക്കാരിൻ്റെ പുതുക്കിയ മോട്ടോർ വാഹന നിയപ്രകാരം ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ സാധ്യത. മോട്ടോർ വാഹന നിയമങ്ങളിൽ ഇന്ത്യ പുതുതായി പ്രഖ്യാപിച്ച ഭേദഗതികൾ പ്രകാരമാണ് ഇത്തരമൊരു സാധ്യത നിലനിൽക്കുന്നത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച്, നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. വരുന്ന ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം ബാധകമാണ്. മുൻ വർഷങ്ങളിലെ കുറ്റകൃത്യങ്ങൾ കണക്കാക്കില്ല.     …

Read More »

ഒറ്റപ്പാലത്ത് തോട്ടക്കര ഇരട്ടക്കൊല: മരുമകൻ റാഫിയുടെ ലക്ഷ്യം കൂട്ടക്കൊലപാതകം, പൊലീസ് റിമാൻഡ് റിപ്പോർട്ട്

ഒറ്റപ്പാലത്ത് തോട്ടക്കരയിൽ വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട നസീറിനും(63) സുഹറ(60)യ്ക്കുമൊപ്പം, ഭാര്യ സുൽഫിയത്തിനെയും നാലു വയസുകാരനായ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.           വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകം ലക്ഷ്യമിടാൻ റാഫിയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. കൊല നടത്താൻ സ്റ്റീൽ കത്തിയും കത്രികയും …

Read More »