Tuesday , March 3 2026, 9:50 am

ആദിവാസികളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ആദിവാസികളെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ്. സിനിമയുടെ പ്രീ റിലീസ് ഇവെന്റില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാര്‍ നായക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 നാണ് പൊലീസ് കേസ് എടുത്തത്.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പ്രസ്താവനക്കിടെയാണ് നടന്‍ ആദിവാസി സമൂഹത്തെ പരാമര്‍ശിച്ചത്. 500 വര്‍ഷം മുന്‍പ് ഗോത്രജനവിഭാഗങ്ങള്‍ പെരുമാറിയിരുന്ന പോലെയാണ് പാകിസ്താന്‍ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. ഈ പ്രതികരണത്തിനെതിരെ ശക്തമായ എതിര്‍പ്പ് ആ സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. തീവ്രവാദികളെ ഗോത്രജനവിഭാഗങ്ങളോട് ഉപമിച്ചുകൊണ്ട് ട്രൈബല്‍ കമ്യൂണിറ്റിയെ നടന്‍ അപമാനിച്ചെന്നും വംശീയാധിക്ഷേപമാണ് നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്്.

 

 

Comments