Saturday , October 4 2025, 6:59 am

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അതിരുവിട്ട ഓണാഘോഷം; ആഘോഷത്തിന് തുറന്ന ജീപ്പും ജെസിബിയും വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണമാഘോഷിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുറികളില്‍ പടക്കം പൊട്ടിച്ചും തുറന്ന ജീപ്പിലും ജെസിബിയിലുമെത്തിയാണ് ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില്‍ ഇടിച്ചു തകര്‍ത്തു. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ ഓണാഘോഷ പരിപാടി നടത്തരുതെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് ക്യാമ്പസില്‍ ഇത്തരത്തില്‍ ഓണപ്പരിപ്പാടി സംഘടിപ്പിച്ചത്.

 

 

Comments