Thursday , June 26 2025, 7:11 pm

കാന്താരി മുളക് നിസാരക്കാരനല്ല

ലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ് കാന്താരി മുളക്. കാന്താരിയിലെ ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും എച്ച്ഡി എല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.

വൈറ്റമിനുകളായ എ,സി,ഇ എന്നിവയാല്‍ സമ്പുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും കാന്താരിമുളകിനു സാധിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയാനും പല്ലുവേദന കുറയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും മിതമായ തോതില്‍ കാന്താരി മുളക് ഉപയോഗിക്കാവുന്നതാണ്.

കാന്താരി മുളകില്‍ ഔഷധഗുണങ്ങള്‍ ഏറെയാണ്. കാന്താരി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും കാന്താരിക്കു കഴിവുണ്ട്.
കാന്താരി അമിതമായി ഉപയോഗിച്ചാല്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടന്നു വിയര്‍ക്കല്‍, വായില്‍ പുകച്ചില്‍, വയറില്‍ അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാവാം.

കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരുണ്ടെങ്കില്‍ അവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൂടുതലായി കാന്താരി കഴിക്കരുത്.

കുട്ടികള്‍ക്ക് ത്വക്രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1-2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തിയരക്കാനും കാന്താരി സൂപ്പറാണ്.

കാന്താരി മുളക് വെറുതെ കഴിക്കുന്നതിനേക്കാളും നല്ലത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിക്കുന്നതാണ്.

 

Comments