Wednesday , July 30 2025, 5:51 pm

ആത്മഹത്യ ചെയ്യുന്ന പക്ഷികൾ

ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്. അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജതിങ്ങ ഗ്രാമത്തിൽ കാൽ ലക്ഷം പേർ മാത്രമാണ് താമസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇവിടെ വളരെ വിചിത്രമായ ഈ പ്രതിഭാസം സംഭവിക്കുന്നുണ്ട്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലാണിത്. ഗ്രാമത്തിലെ കാന്തിക മണ്ഡലത്തിന്റെ സവിശേഷതകളോ അല്ലെങ്കിൽ പ്രകാശത്തിൻ്റെ പ്രത്യേകതകളോ ആവാം ഇതിനുപിന്നിൽ.

Comments