Saturday , October 4 2025, 5:12 am

ബാങ്ക് അക്കൗണ്ട് വിൽപന ഏറ്റവും കൂടുതൽ എറണാകുളത്ത് സംസ്ഥാനത്ത് പതിനാലായിരം അക്കൗണ്ടുകൾ വിൽപനയ്ക്ക്

ഒറിജിനൽ അക്കൗണ്ട് ഉടമയിൽ നിന്ന് നിയമവിരുദ്ധ പണമിടപാടുകൾക്കായി വില കൊടുത്ത് വാങ്ങുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ . അക്കൗണ്ട് നമ്പറും പാസ് വേഡുകളും ഇ മെയിൽ വിലാസവും എടി എം കാർഡുകളും വാങ്ങും. ഇടനിലക്കാർ വഴിയാണ് കച്ചവടം. അയ്യായിരം മുതൽ പതിനായിരം രൂപ വരെ കൊടുക്കും .കൈമാറ്റം ചെയ്തു കഴിഞ്ഞാൽ ഇടപാടുകൾ മുഴവനായും കള്ളപ്പണമോ തട്ടിപ്പുകളോ ആവും. പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് ഒറിജിനൽ അക്കൗണ്ട് ഉടമ കെണിയാലാവുന്നത്. ഗൾഫ് രാജ്യങ്ങളിലിരുന്നാണ് ഇത്തരം അക്കൗണ്ടുകളുടെ ഓപ്പറേഷൻ . തട്ടിപ്പുക്കാരിൽ ഏറെയും മലയാളികൾ തന്നെ. എളുപ്പം കാശുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്ന ചെറുപ്പക്കാരാണ് ഇരകളിലധികവും . എറണാകുളത്ത് കണ്ടെത്തിയ മ്യൂൾ അക്കൗണ്ടുകളുടെ എണ്ണം 6017 .മലപ്പുറത്ത് 2019 . തൊട്ടു പിന്നിൽ കോഴിക്കോട്ടും തൃശൂരും തിരുവനന്തപുരവും. വയനാട്ടിൽ തട്ടിപ്പ് അക്കൗണ്ടുകളുടെ എണ്ണം 500 .

Comments