തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സുഹൃത്താണ് പുലിപ്പല്ല് നല്‍കിയതെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് …
Read More »കൈക്കൂലി: കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ അറസ്റ്റില്‍
കൊച്ചി: കൈക്കൂലി വാങ്ങാന്‍ കാറിലെത്തിയ കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ വിജിലന്‍സിന്റെ പിടിയില്‍. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥ കണിയാമ്പുഴ ഭവന്‍സ് റോഡ് അസറ്റ് ഹോംസ് 2എഫ് 90ല്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി എ.സ്വപ്‌നയാണു 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5നു വൈറ്റില പൊന്നുരുന്നി പാലത്തിനു സമീപമാണു സംഭവം. വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണു സ്വപ്‌ന. …
Read More »വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണ അറിയിച്ച് മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ ‘കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്നും വേടന്റെ ‘വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെയെന്നുമാണ് മാര്‍ കൂറിലോസിന്റെ പരാമര്‍ശം.മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ‘മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!.വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ …
Read More »‘കഞ്ചാവിനെ ചൊല്ലി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല’ – കെ ടി കുഞ്ഞിക്കണ്ണൻ
കോഴിക്കോട്: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെതിരെ ഉയർന്നുവരുന്ന അധിക്ഷേങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ രംഗത്ത്. കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയായ രീതിയല്ല എന്നും വംശീയ അധിക്ഷേപം അനുവദിക്കില്ലെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുഞ്ഞിക്കണ്ണൻ വേടനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നത്. ‘കഞ്ചാവും കള്ളുമൊന്നും അടിച്ചു നടക്കുന്നതിനോട് തെല്ലും യോജിപ്പില്ല. പക്ഷെ …
Read More »സമന്വയ സംസ്‌കാരത്തിന്റെ ചരിത്രകാരന്‍
പ്രൊഫ. ശിവദാസന്‍ പി (സീനിയര്‍ പ്രൊഫസര്‍, ചരിത്ര വിഭാഗം, കോഴിക്കോട് സര്‍വകലാശാല) ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രകാരനായ പ്രൊഫ. എം ജി എസ് നാരായണന്റെ വിയോഗം ഏവര്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപനകാലത്തെ അടിത്തറയിടുന്ന പ്രവര്‍ത്തനത്തിനൊപ്പം അക്കാദമിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ചരിത്രകാരനായി വളരാന്‍ പ്രൊഫ. എം ജി എസ് …
Read More »സിവില്‍ ഐഡി മേല്‍വിലാസം പുതുക്കുന്നതിനു വാടക കരാര്‍ നിര്‍ബന്ധം; നിരവധി പേര്‍ ചതിയില്‍ പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ രേഖ പുതുക്കുന്നതിനും മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ വാടക കരാര്‍ നിര്‍ബന്ധമാക്കിയതോടെ ഈ രംഗത്തും വന്‍ തട്ടിപ്പ്. മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി പ്രവാസികളുടെ മേല്‍വിലാസം നീക്കം ചെയ്യുകയും ഇവരുടെ മൈ ഐഡന്റിറ്റി ആപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്തു കൊണ്ടാണ് സാധാരണക്കാരായ പ്രവാസികളെ തട്ടിപ്പിനിരയാക്കപ്പെട്ടത്. പുതിയ വിസയില്‍ എത്തുന്ന വര്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് ലഭിക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടക …
Read More »ഷാജി എന്‍. കരുണ്‍: കേരളം മുതല്‍ കാന്‍ വരെ
1994ലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മലയാള സിനിമാ ചരിത്രത്തില്‍ ഏറെ സവിശേഷമാണ്. കാനില്‍ ആദ്യമായി ഒരു മലയാള ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് ആ വര്‍ഷമാണ്. ചിത്രം: സ്വം. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അത്. രണ്ട് പതിറ്റാണ്ടോളം ഛായാഗ്രാഹകന്‍ എന്ന നിലയില്‍തന്നെ പേരെടുത്ത ഷാജി എന്‍. കരുണിന്റെ തീര്‍ത്തും വ്യത്യസ്തമായൊരു ചലച്ചിത്ര പരീക്ഷണമായിരുന്നു അത്. പ്രത്യേക രീതിയിലായിരുന്നു ചിത്രത്തിന്റെ അവതരണം തന്നെയും. കഥാപാത്രങ്ങളുടെ വര്‍ത്തമാനകാലം ബ്ലാക്ക് …
Read More »വേടനെതിരെ കഞ്ചാവ് കേസില്‍ മൂന്ന് വകുപ്പുകള്‍; പുലിപ്പല്ലിന്റെ കാര്യത്തില്‍ വനംവകുപ്പും കേസെടുത്തു
കൊച്ചി: റാപ്പര്‍ വേടനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. വേടന്‍ കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കായിട്ടാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വേടനെതിരേ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ സൂക്ഷിക്കല്‍, ലഹരി ഉപയോഗം, ഗൂഡാലോചന എന്നിവയാണ് അത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവ. വേടനെ ഇന്ന് ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് വേടനെതിരേ ജാമ്യമില്ലാകുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി …
Read More »നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ആദ്യത്തെ കണ്‍വെന്‍ഷന്‍ ചുങ്കത്തറയില്‍ ഇന്നലെ നടന്നു. ബൂത്ത് കണ്‍വീനര്‍, ചെയര്‍മാന്‍മാര്‍, പഞ്ചായത്തുതല ഭാരവാഹികള്‍ തുടങ്ങിയവരാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. ഇന്ന് എടക്കര, വഴിക്കടവ്, പോത്തുകല്ല് 30ന് മൂത്തേടം, കരുളായി, മേയ് ഒന്നിന് അമരമ്പലം, നിലമ്പൂര്‍ എന്നിവിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്‍ഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 30ന് നിലമ്പൂരില്‍ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ …
Read More »കാലിക്കറ്റിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണ അട്ടിമറിനീക്കം; ന്യൂനപക്ഷ സമുദായങ്ങൾക്ക് കനത്ത സംവരണ നഷ്ടം
കോഴിക്കോട്: ന്യൂനപക്ഷ പദവിയുള്ള മാനേജ്മെന്‍റ് കോളജുകളിലെ പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണ അട്ടമറി നീക്കവുമായി കാലിക്കറ്റ് സർവകലാശാല. ന്യൂനപക്ഷ കോളജുകളിലെ വിദ്യാർഥി പ്രവേശനത്തിൽ പിന്തുടരുന്ന പ്രത്യേക സാമുദായിക സംവരണം പിഎച്ച്.ഡി പ്രവേശനത്തിൽ അനുവദിക്കില്ലെന്നും സർവകലാശാല കാമ്പസുകളിലേതിന് തുല്യമായ സംവരണം പാലിക്കണമെന്നുമാണ് സിൻഡിക്കേറ്റ് നിർദേശം. ഇത് നടപ്പാക്കുന്നതിനായി കാലിക്കറ്റ് സർവകലാശാല പിഎച്ച്.ഡി റിസർവേഷൻ റോസ്റ്റർ പ്രാബല്യത്തിൽ വരുത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ചചെയ്ത് തീരുമാനമെടുക്കാനും വൈസ്ചാൻസലർ ഉത്തരവിട്ടു. നിലവിൽ ന്യൂനപക്ഷ …
Read More »
DeToor reflective wanderings…