Friday , August 1 2025, 11:49 am

detoor22@gmail.com

മേയ്ദിനം; തൊഴിലാളി ദിനത്തില്‍ ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി. മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരിലേക്കാണ് ശമ്പളം എത്തുക. എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. മേയ്ദിന സമ്മാനം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗതാഗത മന്ത്രിയാണ് ശമ്പളം നല്‍കിയ വിവരം പങ്കുവെച്ചത്. ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കുമെന്ന് ഗതാഗത വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ കുറിപ്പ്: ‘ലോക തൊഴിലാളി ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി …

Read More »

കുവൈത്തില്‍ മലയാളി ദമ്പതികള്‍ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായസൂരജ്, ഡിഫന്‍സില്‍ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക …

Read More »

കാസര്‍കോട് ജില്ലയുടെ ഔദോഗിക പുഷ്പം പൂത്താളി ഏഷ്യാ വന്‍കരയില്‍ ഉത്തര കേരളത്തില്‍ മാത്രം

സജീവ് ഉച്ചക്കാവിൽ ഏഷ്യാ വന്‍കരയില്‍ കേരളത്തില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ചെറിയ നാലു ദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ജലസസ്യമാണ് പൂത്താളി. വംശനാശത്തിന്റെ വക്കില്‍ 2012 ല്‍ ആണ് ഇവയെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ചീമേനിയില്‍ പയ്യന്നൂര്‍ റോഡരികില്‍ തോട്ടുവാളി എന്ന ഭാഗത്തു വച്ച് റബ്ബര്‍ തോട്ടത്തിലൂടെ ഒഴുകുന്ന തോടില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അതുലിനോടൊപ്പം ആണ് പോളത്താളി എന്നും വിളിക്കുന്ന ഈ സസ്യത്തെ കാണുന്നത് തോട്ടില്‍ താളി തേച്ച മുടി അഴിച്ചിട്ട് …

Read More »

കേരളത്തിന്റെ ക്രിക്കറ്റ് തലസ്ഥാനം തലശ്ശേരി ആയത് എങ്ങനെ?

എം.സി വസിഷ്ഠ് കേരളത്തില്‍ ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ തലശ്ശേരിയായിരുന്നു. ക്രിക്കറ്റിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നാടോടിക്കഥകളില്‍ പ്രധാനപ്പെട്ടത് ആര്‍തര്‍ വെല്ലസ്ലിയുമായും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്ടന്‍ കോളിന്‍ കൗഡ്രിയുമായും ബന്ധപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണത്തിന് നിരന്തരം തലവേദന സൃഷ്ടിച്ച കോട്ടയം സ്വരൂപത്തിലെ കേരളവര്‍മ്മ പഴശ്ശിരാജയുടെ കലാപം അടിച്ചമര്‍ത്താന്‍ (1793-1805) തലശ്ശേരിയിലെത്തിയ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടു വന്നുവെന്നതാണ് സ്വീകാര്യമായ അഭിപ്രായം. രണ്ടാമത്തേത് 1954 നും 1975 നുമിടയില്‍ ഇംഗ്ലണ്ടിനുവേണ്ടി 114 ടെസ്റ്റ് മത്സരങ്ങള്‍ …

Read More »

കേരളത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം നടന്നത് മലപ്പുറത്ത്; എം.എസ്.പി മൈതാനത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം

എം.സി വസിഷ്ഠ് 1921 ലെ മലബാര്‍ കലാപത്തിന് 10 വര്‍ഷങ്ങള്‍ക്കും മുമ്പാണ് മലപ്പുറത്തെ പോലീസും, പട്ടാളവും തമ്മിലുള്ള ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്. മലബാറിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് മലപ്പുറം ആയിരുന്നു. മലപ്പുറത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് 1884 ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അഥവാ എം.എസ്.പി. രൂപംകൊണ്ടത്. 19, 20 നൂറ്റാണ്ടുകളില്‍ നിരവധി ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ കേന്ദ്രമായിരുന്നു ഇന്നത്ത മലപ്പുറം ജില്ല ഉള്‍പ്പെട്ട ഏറനാട്, വള്ളുവനാട് താലൂക്കുകള്‍. ഇതില്‍ …

Read More »

കുമരകത്ത് ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നു. ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. ”ഒരേ മനസ്സുള്ള …

Read More »

വേടന്‍ കേരളത്തിന്റെ ബോബ് മാര്‍ലി: മാര്‍ കൂറിലോസ്

കോട്ടയം: വേടന്‍ കേരളത്തിന്റെ ബോബ്മാര്‍ലിയെന്നും, അടിത്തട്ടു രാഷ്ട്രീയത്തിന്റെ പാട്ടുകാരനെന്നും മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാര്‍ കൂറിലോസ് ഇങ്ങനെ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന്പുറത്തു വരാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കണം. കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റെഗേ സംഗീതവിപ്ലവം അനുസ്യൂതം …

Read More »

വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സുഹൃത്താണ് പുലിപ്പല്ല് നല്‍കിയതെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് …

Read More »

കൈക്കൂലി: കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി വാങ്ങാന്‍ കാറിലെത്തിയ കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ വിജിലന്‍സിന്റെ പിടിയില്‍. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥ കണിയാമ്പുഴ ഭവന്‍സ് റോഡ് അസറ്റ് ഹോംസ് 2എഫ് 90ല്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി എ.സ്വപ്‌നയാണു 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5നു വൈറ്റില പൊന്നുരുന്നി പാലത്തിനു സമീപമാണു സംഭവം. വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണു സ്വപ്‌ന. …

Read More »

വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണ അറിയിച്ച് മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ ‘കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്നും വേടന്റെ ‘വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെയെന്നുമാണ് മാര്‍ കൂറിലോസിന്റെ പരാമര്‍ശം.മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ‘മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!.വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ …

Read More »