കൊച്ചി :ട്രാക്ടറിൽ ശബരി മല യാത്ര ചെയ്ത എ .ഡി.ജി. പി അജിത് കുമാറിൻ്റെ നടപടി കോടതി വിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .ഈ മാസം 12 നാണ് പമ്പയിൽ നിന്ന് പൊലീസ് മേധാവി സാധനങ്ങൾ കടത്തുന്ന ട്രാക്ടറിൽ സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത്. സ്വാമി അയ്യപ്പൻ റോഡ് വഴി യാത്ര നേരത്തെ കോടതി വിലക്കിയതാണ്. എ ഡിജിപിയുടെ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് കോടതിക്ക് റ്റപ്പോർട്ട ചെയ്തത്. ഇക്കാര്യത്തിൽ പത്തനംതിട്ട എസ്.പിയും തിരുവിതാംകൂർ ദേവസ്യം ബോർഡും കോടതിക്ക് റിപ്പോർട്ട് നൽകണം.
Comments