ഫറോക്ക്:പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും സ്വാതന്ത്ര്യ സമര സേനാനി ‘സോഷ്യോ വാസുവേട്ടന്‍’ വോട്ട് ചെയ്യാനെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ നാല്‍പ്പത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ലായിരുന്നുവോട്ട്.
മക്കളായ രമേഷ് ബാബുവിനും രാജ് നാരായണിനുമൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.ജനാധിപത്യ മഹോത്സവത്തില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പൗരന്‍മാരുടെ കടമയാണെന്നും സ്വാതന്ത്ര്യ സമര സേനാനി വാസു പറഞ്ഞു. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ട് ചെയ്തത്.
Comments
DeToor reflective wanderings…