ന്യൂദൽഹി :വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയ സ്വാമി ചൈത്യാനന്ദക്ക് ഒത്താശ ചെയ്തത് അധ്യാപികമാർ .ദൽഹിയിലെ ശ്രീശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റിലെ എക്സിക്യൂട്ടീവ് ഡയറക്ടറും അസോസിയേറ്റ് ഡീനും സീനിയർ അധ്യാപികയുമാണ് പിടിയിലായത്. സ്വാമിയുടെ താത്പര്യപ്രകാരം പെൺകുട്ടികളെ ഭീഷണി പ്പെടുത്തലായിരുന്നു ഇവരുടെ രീതി . ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാമിയുടെ മുറിയിൽ പൊലീസ് നടത്തിയ തിരച്ചലിൽ സെക്സ് ടോയ്സും ഉന്നതരുമൊത്തുള്ള വ്യാജ ചിത്രങ്ങളും കണ്ടെടുത്തു .17 പെൺകുട്ടികളാണ് സ്വാമിക്കെതിരെ പരാതി നൽകിയത്. ഒളിവിൽ പോയ 62 കാരനായ പ്രതിയെ അഗ്രയിലെ ഹോട്ടലിൽ നിന്നാണ് നേരത്തെ പൊലീസ് പിടി കൂടിയത്. ഒഡിഷ സ്വദേശിയാണ്. പാർത്ഥസാരഥിയെന്നാണ് യഥാർത്ഥ പേര്.
Comments