തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രന്‍ (48)നാണ് പരിക്കേറ്റത്. പുലര്‍ച്ചെ 6.45 ഓടെ ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഒറ്റയാന്റെ മുന്നില്‍പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാട്ടാന ബൈക്ക് മറിച്ചിടുകയയും ജിതേന്ദ്രനെ ചവിട്ടുകയുമായിരുന്നു. ആക്രമണത്തില്‍ ജിതേന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലകളില്‍ ഒറ്റയാന്‍ ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments