കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷത്തെ കണക്കുകളെ കാറ്റില്‍ പറത്തിയാണ് ഇത്തവണത്തെ മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.
6 ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം വിറ്റുവരവുണ്ട്. ഓണക്കാല മദ്യ വില്‍പ്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ ഉത്രാട ദിനവസത്തില്‍ മാത്രമുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 110.79 ലക്ഷം രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്‌ലെറ്റും തൊട്ടുപിന്നിലുണ്ട്.
DeToor reflective wanderings…