Friday , August 1 2025, 7:30 pm

വി എസിൻ്റെ വളന്തക്കാട്

ജെയ്ക് തോമസ്

ളന്തക്കാട് ഒരു ഐക്കണാണ്. മണ്ണിനെയും മനുഷ്യനെയും മാറ്റി വെച്ചുള്ള കോർപറേറ്റ് ആർത്തിക്കെതിരായ ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിൻ്റെ കൊടിയടയാളം. കൊച്ചിക്കടുത്ത് മരട് മുൻസിപ്പാലിറ്റിയുടെ തെക്കെ അറ്റത്ത് ഒരു ബോട്ട് ജെട്ടി കടന്നെത്താം 400 ഏക്കർ ദ്വീപിലേക്ക് . വേമ്പനാട് കായലിൻ്റെ തുടർച്ച .കണ്ടൽക്കാടുകളും വെള്ളക്കെട്ടും ചെമ്മീൻക്കെട്ടും പൊക്കാളി കൃഷിയുമൊക്കെയായി അസുലഭമായ ഒരു കാഴ്ച . 45 ലധികം കുടുംബങ്ങൾ ഇപ്പോഴുണ്ട്.

ദ്വീപ് നികത്തി അപ്പാർട്ട് മെൻ്റുകളം ഷോപ്പിംഗ് കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും തുറക്കാനുള്ള മെഗാപദ്ധതി 2006 ൽ വി .സർക്കാരിൻ്റെ മുന്നിലേക്ക് എത്തുന്നു.

അണിയറയിൽ മുന്നേ തുടങ്ങിയിരുന്നു ഒരുക്കങ്ങൾ .

ലാൻ്റ്ബാങ്ക് കച്ചവടം നടത്തി ധനാഡ്യനായ ഒരാൾ ദ്വീപ് പലരിൽ നിന്നായി വാങ്ങി കൂട്ടുന്നു . ഇടത് സർക്കാർ അധികാരത്തിലെത്തിയേക്കുമെന്ന സൂചനകൾക്കിടെ വൻറിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് കൈമാറുന്നു .സർക്കാൻ വകുപ്പുകളുടെ എല്ലാ ക്ളിയറൻസ് ഓഫറുകളോടെയുമായിരുന്നു കൈമാറ്റം. പ്രകൃതി സംരക്ഷണ നിയമങ്ങൾ സുഗമമാക്കാൻ 18 വ്യത്യസ്ത പേരുകളിലേക്ക് ഉടമാവകാശം മാറ്റുന്നു .എല്ലാ ഒത്താശയും അന്നത്തെ വ്യവസായ വകുപ്പിൻ്റെ . സി.പിഎം നേത്യത്തിൻ്റെ അനുമതിയോടെ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നു. വി എസിൻ്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന് മുന്നിൽ ഫയൽ നീക്കം മരവിച്ചു . പാർട്ടി നേതൃത്വം പലവട്ടം ഇടപെട്ടു . ക്യാബിനറ്റിൽ ഭിന്നതയായി .

വളന്തക്കാട് നികത്താൻ തടസ്സമായി നിൽക്കുന്ന മൂന്ന് സുപ്രധാന നിയമങ്ങളെങ്കിലുമുണ്ട്. 2006 ലെ കേന്ദ്ര പ്രകൃതിസംരക്ഷണ നിയമം. രാജ്യാന്തര റാംസർ കൺവെൻഷൻ ധാരണകൾ . 2008 ലെ കേരള വനയം . 2008 ലെ തന്നെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം .

വളന്തക്കാട് ഇങ്ങനെ നിലനിൽക്കുമ്പോൾ നാടിന് കിട്ടുന്ന ശുദ്ധവായുവിൻ്റെയും പ്രകൃതി സന്തുലിതത്തിൻ്റെയും വാർഷികമൂല്യമായി കണക്കാക്കിയിരിക്കുന്നത് 77.28 കോടി രൂപ.

സർക്കാർ ഭരണമൊഴിയുന്നതിന് അടുപ്പിച്ച് ഒരിക്കൽ കൂടി ബാംഗ്ളൂരു റിയാലിറ്റ് ഗ്രൂപ്പ് പ്രതിനിധികൾ വി. എസിനെ കാണാൻ സെക്രട്ടേറിയറ്റിലെത്തി . പക്ഷെ അനുമതി കിട്ടിയില്ല.

വി. എസ് പാർട്ടി വിരുദ്ധനും ക്യാപിറ്റൽ പണിഷ്മെൻ്റിന് അർഹനുമായതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് വളന്തക്കാടും .
വി എസിൻ്റെ വളന്തക്കാട്

Comments