തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളാനല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ കൂടെയായ ടി. കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെ എതിര്‍ത്തത്. അധ്യാപകനെന്ന നിലയില്‍ പദ്ധതിയുടെ ഭാഗമാകില്ലെന്നും തന്റെ മകനെ ഇതില്‍ പങ്കെടുപ്പിക്കില്ലെന്നും ടി. കെ അഷ്‌റഫ് പറഞ്ഞു.
Comments
DeToor reflective wanderings…