Friday , June 27 2025, 1:40 am

പ്ളാൻ്റേഷൻ കോർപ്പറേഷൻ്റെ എൻഡോസൾഫാൻ ശേഖരം നിർവീര്യമാക്കും

കാസർകോട്ട് കേരള പ്ളാൻ്റേഷൻ കോർപ്പറേഷൻ്റെ ശേഖരത്തിലുള്ള എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങുന്നു. ആദ്യഘട്ടം പുതിയ വീപ്പകളിലേക്ക് മാറ്റും. ജില്ലക്ക് പുറത്തു കൊണ്ടുപോയിട്ടാവും നിർവീരുമാക്കുക . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മേൽനോട്ടത്തിലാണ് നടപടികൾ .ഇതിനായി ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്ത ഇടപെട്ടിരുന്നു. മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കും. അടുത്ത മാസം നടക്കുന്ന ഹരിത ട്രൈബ്യൂണൽ സിറ്റിങ്ങിൽ റിപ്പോർട്ട് നൽകും. തുടർന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കും . ജില്ലയിലെ രാജപുരം ,പെരിയ എസ്റ്റേറ്റുകളിലായി 1150 ലിറ്റർ എൻഡോസൾഫാൻ ശേഖരുണ്ട്. മണ്ണാർക്കാട് എസ്റ്റേറ്റിൽ 450 ലിറ്ററും.

Comments