മലപ്പുറം: നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന് തിളക്കമേറിയ വിജയം. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെ തോല്‍പ്പിച്ചത്.
ആര്യാടന് ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. അന്‍വര്‍ 17,873 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശക്തികേന്ദ്രങ്ങളില്‍ നിന്ന് അന്‍വറിന് വോട്ട് പിടിക്കാന്‍ സാധിച്ചു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള കരുളായി അടക്കമുള്ള പഞ്ചായത്തുകളിലും അന്‍വറിന് വോട്ട് പിടിക്കാന്‍ സാധിച്ചു.
Comments