നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറും കൂടുതല്‍ വോട്ട് നേടുന്നുണ്ട്.
ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ 1588 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 401 വോട്ടും ആദ്യ റൗണ്ടില്‍ നേടി.
Comments
DeToor reflective wanderings…