Saturday , October 4 2025, 8:38 am

മന്ത്രിക്ക് കരിങ്കൊടി; കോഴിക്കോട് എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ തളി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാട്ടിയത്. ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് വ്യാപക പ്രതിഷേധമാണ് മന്ത്രിക്ക് നേരെ ഇന്ന് ഉണ്ടായത്.

 

Comments