Friday , June 27 2025, 1:32 am

രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടി ബഹിഷ്കരിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം. രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ​ഗൈഡ്സ് രാജ്യപുരസ്കാർ വിതരണ പരിപാടിയിലാണ് ആർ.എസ്.എസുകാരുടെ ഭാരതാംബയുടെ ചിത്രം വെച്ചത്. ഇതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചു.

ആർ.എസ്.എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വെച്ചാണ് പരിപാടിയിൽ വിളക്ക് തെളിച്ചതെന്നും അത് തനിക്ക് അം​ഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്ഭവന്റെ നടപടിയിൽ വേദിയിൽ വെച്ച് തന്നെ മന്ത്രി എതിർപ്പ് വ്യക്തമാക്കിയിരുന്നു.

Comments