Thursday , June 26 2025, 4:33 pm

കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞു; ​ഗതാ​ഗതം നിലച്ചു

മഞ്ചേശ്വരം: കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞ് ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. പാതയിലൂടെ വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെയും ഇതേ സ്ഥലത്ത് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ദേശീയപാതയുടെ നിർമാണത്തിനായി കുന്നിടിച്ചാണ് നിർമാണം നടന്നത്.

Comments