Friday , June 27 2025, 1:51 am

മാർക്കോ 2 ഉപേക്ഷിക്കുമോ?; ഒടുവിൽ നിലപാട് വ്യകത്മാക്കി ഉണ്ണി മുകുന്ദൻ

ഉണ്ണിമുകുന്ദന്റെ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു മാർക്കോ. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമായ മാർക്കോ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മാർക്കോ 2 ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയതാണ്. അതിനിടെ, മാർക്കോ 2യുടെ ഭാ​ഗമാകുമോ എന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

മാര്‍ക്കോ 2യിൽ താനിനി തുടരുന്നില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ചിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

“ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി”, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Comments