Saturday , October 4 2025, 10:27 am

ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി 

കൊച്ചി: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര നിലപാട് എന്തെന്ന് കോടതി ചോദിച്ചു.

വായ്പ എഴുതി തള്ളാനാകില്ലെന്ന നിലപാടിൽ നിങ്ങൾ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.

ഭരണഘടനയുടെ 73 അനുച്ഛേദം അനുസരിച്ച് സർക്കാരിന് വിവേചനാധികാരം ഉണ്ടെന്നും അതിനാൽ വിഷയത്തിൽ തീരുമാനം എടുക്കാൻ നിയമപരമായി അധികാരമില്ലെന്ന് പറയാൻ സർക്കാരിനാകില്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തിന് ഒരു നിയമം ഉണ്ടെന്നും ഹൈകോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു.

ഓരോ ദുരന്തം ഉണ്ടാകുമ്പോയും വായ്പ എഴുതി തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാകില്ലെന്നാണ് നേരത്തെ കോടതിയിൽ കേന്ദ്ര സർക്കാർ അറിയിച്ചത്.

 

Comments