Saturday , October 4 2025, 1:56 pm

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു; കേരളത്തില്‍ 1478

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. കേരളത്തില്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 1478 ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മഹാരാഷ്ട്രയില്‍ മൂന്ന് മരണവും, ദല്‍ഹിയിലും കര്‍ണാടകയിലും രണ്ട് വീതം മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Comments