തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണിയും, പുലാവും പുതിയ മെനുവില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്നാവശ്യപ്പെട്ടുള്ള ശങ്കു എന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉപ്പുമാവ് വേണ്ട, ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നായിരുന്നു ശങ്കുവിന്റെ ആവശ്യം. വിഡിയോയില്‍ അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നേരത്തെ പാലും മുട്ടയും ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു നല്‍കി വന്നിരുന്നത്. അത് മൂന്ന് ദിവസമായി പരിഷ്‌കരിച്ചു.
Comments
DeToor reflective wanderings…