മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികലെ നിരത്തി റോഡ് ഷോക്ക് ശേഷമാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.
നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി ബിന്ദുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവര്‍ സലാഹുദ്ധീന്‍, കര്‍ഷകന്‍ സജി, വഴിയോര കച്ചവടക്കാരന്‍ ഷബീര്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പണം നടന്നത്്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു മുമ്പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.
ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജും ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. യുഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.