മലപ്പുറം: ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍. തൃണമൂൽ കോൺഗ്രസ്സിന്റെ പിന്തുണയോടെയാണ് അൻവർ മുന്നണി രൂപീകരിച്ചത്.
നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി. വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ മുന്നണിക്ക് കീഴിൽ നന്നായിരിക്കും നിലമ്പൂരിൽ മത്സരിക്കുകയെന്നും അൻവർ പറഞ്ഞു. ഇനി തന്റെ ജീവൻ പോയാലും മത്സരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് തിരിച്ചടി നേരിടുമെന്നും അൻവർ കൂട്ടിച്ചേർത്തു.
അൻവറും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
Comments
DeToor reflective wanderings…