കല്‍പറ്റ: പി.വി.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകനാണെന്ന് അഭിപ്രായമില്ലെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന് എതിരേ നിലകൊണ്ടാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത്. അന്‍വറിന്റെയും യു.ഡി.എഫിന്റെയും മുദ്രാവക്യം ഒന്നാണ്. അന്‍വര്‍ യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. മര്യാദകള്‍ കാണിച്ചാല്‍ അന്‍വറുമായി സഹകരിക്കും. അദ്ദേഹത്തിനു നിരാശപ്പെടേണ്ടിവരില്ല. അനുരഞ്ജനത്തിനുള്ള സമയം അന്‍വര്‍ വിനിയോഗിക്കണം. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് യു.ഡി.എഫ് നയം. ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. നിലമ്പൂരില്‍ യു.ഡി.എഫിന് അനുകൂലമാണ് രാഷ്ടീയ സാഹചര്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വലവീശിയിരിക്കുകയാണെന്നും യു.ഡി.എഫ് കണ്‍വീനറായശേഷം ആദ്യമായി ജില്ലയിലെത്തിയ അടൂര്‍ പ്രകാശ് പറഞ്ഞു.
DeToor reflective wanderings…