Friday , June 27 2025, 2:23 am

കേരളത്തില്‍ 700ലധികം പേര്‍ക്ക് കോവിഡ്; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. നിലവില്‍ 700ലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതും കേരളത്തിലാണ്. കഴിഞ്ഞ ദിവസം രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ വ്യാപക പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 

Comments